HomeKeralaറേഷൻ കടകളിൽ വിജിലൻസ് റെയ്ഡ്: വ്യാപക ക്രമക്കേട്; 18 ലക്ഷം രൂപയുടെ...

റേഷൻ കടകളിൽ വിജിലൻസ് റെയ്ഡ്: വ്യാപക ക്രമക്കേട്; 18 ലക്ഷം രൂപയുടെ അനധികൃത ഇടപാടുകൾ പിടികൂടി | Kerala Vigilance raid

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ ഗോഡൗണുകളിലും റേഷൻ കടകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’ എന്ന പേരിൽ നടത്തിയ റെയ്ഡിൽ നാല് റേഷൻ കട ലൈസൻസികളെ വിജിലൻസ് കയ്യോടെ പിടികൂടി.(Kerala Vigilance raid, Vigilance uncovers widespread corruption and illegal transactions in Kerala ration shops)

വ്യാജ കരാറുകാരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കാൻ ലൈസൻസികൾ തയ്യാറായതോടെയാണ് തട്ടിപ്പ് പുറത്തായത്. പലയിടത്തും സ്റ്റോക്ക് രജിസ്റ്ററും യഥാർത്ഥ സ്റ്റോക്കും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കണ്ടെത്തി. ഉപഭോക്താക്കളുടെ പേരിൽ വ്യാജ ബില്ലുകൾ നിർമ്മിച്ച് പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽക്കുകയായിരുന്നു. പരിശോധനയിൽ 18 ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകളും പിടിച്ചെടുത്തു.

അരി വിതരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളിലെ ജിപിഎസ് സംവിധാനം പ്രവർത്തനരഹിതമാണെന്നും, സർക്കാർ നിശ്ചയിച്ച വാഹനങ്ങൾക്ക് പകരം സ്വകാര്യ വാഹനങ്ങളാണ് വിതരണത്തിനായി ഉപയോഗിക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി. സംസ്ഥാനത്തെ 14 എൻഎഫ്എസ്എ ഗോഡൗണുകളിലും തിരഞ്ഞെടുത്ത 54 റേഷൻ കടകളിലുമാണ് വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തിയത്.

Story Summary

The Vigilance Department conducted a statewide raid dubbed ‘Operation Food Safety’ on ration shops and godowns, uncovering widespread corruption and black-marketing of food grains. Officials seized 18 lakh rupees in illegal transactions and arrested four licensees, while also discovering irregularities in stock management and the use of private vehicles for distribution.

WhatsApp Channel Banner

Latest updates

‘ലോകം ഹൃതിക്കിനോട് മാപ്പ് പറയണം’: വൈറൽ ട്രെൻഡിന് മറുപടിയുമായി...

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തുമായി ബന്ധപ്പെട്ടുയർന്ന പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെ, നടൻ ഹൃതിക് റോഷനുമായുള്ള തർക്കം വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. "ലോകം ഹൃതിക് റോഷനോട് മാപ്പ് പറയണം" എന്ന തരത്തിൽ...

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബോംബ് സ്ഫോടനം: ചാവേറായ സ്ത്രീ...

മോസ്കോ: മധ്യ മോസ്കോയിലെ പ്രമുഖ റസ്റ്റോറന്റിന് സമീപമുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ കുദ്രിൻസ്കയ സ്ക്വയറിലെ സ്റ്റാലിൻ യുഗത്തിലെ പ്രശസ്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന...

പത്തനംതിട്ട റാന്നിയിൽ വെള്ളമിറങ്ങി: കനത്ത നാശനഷ്ടം: ശബരിമല തീർത്ഥാടകർക്ക്...

പത്തനംതിട്ട: കനത്ത മഴയിൽ പ്രളയസമാനമായ നാശനഷ്ടങ്ങൾ നേരിട്ട പത്തനംതിട്ട റാന്നിയിൽ പ്രളയജലം പൂർണമായി ഇറങ്ങി. പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നത് പ്രദേശവാസികൾക്ക് ആശ്വാസമായെങ്കിലും, വെള്ളം കയറി കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ഉത്പന്നങ്ങൾ നശിച്ചതിനെ തുടർന്ന്...

അമേരിക്കയിലെ ഐഡഹോയിൽ വെടിവെപ്പ്: അക്രമിയടക്കം കുറഞ്ഞത് 3 പേർ...

ട്വിൻ ഫോൾസ്: യു.എസിലെ ഐഡഹോയിലെ ട്വിൻ ഫോൾസിലെ പ്രശസ്തമായ 'ഇൻ-എൻ-ഔട്ട്' റെസ്റ്റോറന്റിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 2.29-നാണ് സംഭവം. തോക്കുധാരിയായ...

പയ്യന്നൂരിലെ തോൽവിയിൽ കടുത്ത നടപടിക്ക് CPM: ഏരിയ കമ്മിറ്റി...

കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് പയ്യന്നൂരിൽ സി.പി.എം സംഘടനാ തലത്തിൽ കടുത്ത നടപടികളിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പകരം താൽക്കാലിക ഭരണത്തിനായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനാണ് പാർട്ടിക്കുള്ളിൽ ധാരണയായിരിക്കുന്നത് എന്നാണ്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....