Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaമാസപ്പടി കേസ്: നിർണായക ചോദ്യം ചെയ്യലിന് ED; CMRL ജീവനക്കാർ ഇന്ന്...

മാസപ്പടി കേസ്: നിർണായക ചോദ്യം ചെയ്യലിന് ED; CMRL ജീവനക്കാർ ഇന്ന് ഹാജരായേക്കും, വീണ നാളെ ഹാജരാകണം | ED Intensifies Probe

🎙️ Latest Podcast

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനായി കമ്പനി ജീവനക്കാരെയും മാനേജ്‌മെന്റിനെയും ഇഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി. കേസിൽ ഉൾപ്പെട്ട എക്സാലോജിക് കമ്പനി ഉടമ വീണയോട് നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.(ED Intensifies Probe In Monthly Payoff Case Veena Summoned)

സിഎംആർഎൽ എംഡിയും മകനും ഉൾപ്പെടെ 9 പേർക്കാണ് ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയിരിക്കുന്നത്. ശശിധരൻ കർത്ത തിങ്കളാഴ്ച ഹാജരായേക്കും. നേരത്തെ നടത്തിയ പരിശോധനകളിൽ ലഭിച്ച തെളിവുകളും വീണ നൽകിയ പ്രാഥമിക മൊഴികളും തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.

ഈ കേസിലെ എല്ലാ ഇടപാടുകളുടെയും രേഖകൾ കൈമാറാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശേഖരിച്ച തെളിവുകൾ നിരത്തിയായിരിക്കും ചോദ്യം ചെയ്യൽ നടപടികൾ മുന്നോട്ട് പോകുക.

Story Summary 

The Enforcement Directorate (ED) has intensified its probe into the monthly payoff scandal, summoning officials from CMRL for questioning. Veena Thaikkandi, the owner of Exalogic, has been directed to appear before the ED in Kochi on Friday to clarify financial transactions involving over 132 crore rupees in alleged irregularities.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.