കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം വേഗത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ വീണയേയും സിഎംആർഎൽ എംഡി ശശിധരൻ കർത്തയേയും ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.(ED to Intensify Investigation in Exalogic Monthly Payoff Case)
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി എം ആർ എൽ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്നലെ തള്ളിയിരുന്നു. അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാൻ ഇഡിക്ക് നിയമപരമായ തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.
ആദ്യം എസ്എഫ്ഐഒ ശേഖരിച്ച തെളിവുകൾ ഇഡി പരിശോധിക്കും. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസിയായ എസ്എഫ്ഐഒയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കേസിൽ നിർണ്ണായകമാകും. പ്രാധാന്യമേറിയ കേസായതിനാൽ, യാതൊരു പിഴവുകളുമില്ലാത്ത വിധം ശക്തമായ തെളിവുകൾ സമാഹരിച്ച ശേഷം മാത്രം ചോദ്യം ചെയ്യലിലേക്ക് കടന്നാൽ മതിയെന്നാണ് ഇഡിയുടെ തീരുമാനം.
Story Summary
The Enforcement Directorate (ED) has intensified its investigation into the CMRL-Exalogic monthly payoff case, prioritizing the collection of comprehensive evidence from the Serious Fraud Investigation Office (SFIO) before summoning Veena Thaikkandi and CMRL MD Sasidharan Kartha for questioning. This move follows the Kerala High Court’s dismissal of appeals seeking to quash the investigation, effectively clearing the path for the ED to proceed with potential arrests and interrogations regarding the alleged illegal receipt of ₹2.78 crore.

