Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeCrimeകൈക്കൂലി നൽകിയില്ല: മുസഫർനഗറിൽ ഡോക്ടർ 14കാരിയുടെ കാലൊടിച്ചു | Doctor Allegedly...

കൈക്കൂലി നൽകിയില്ല: മുസഫർനഗറിൽ ഡോക്ടർ 14കാരിയുടെ കാലൊടിച്ചു | Doctor Allegedly Breaks Child’s Leg

🎙️ Latest Podcast

മുസഫർനഗർ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടർ പെൺകുട്ടിയുടെ കാലൊടിച്ചതായി പരാതി. കൈക്കൂലിപ്പണം നൽകാൻ വൈകിയതിനെത്തുടർന്നാണ് ഡോക്ടർ ക്രൂരത കാണിച്ചതെന്നാണ് ആരോപണം. 14 വയസ്സുള്ള മാനസിക വെല്ലുവിളികൾ നേരിടുന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്.(Doctor Allegedly Breaks Child’s Leg in Muzaffarnagar Hospital)

പെൺകുട്ടിയുടെ ശസ്ത്രക്രിയക്കായി 25,000 രൂപയാണ് ഡോക്ടർ ആവശ്യപ്പെട്ടത്. വിധവയായ അമ്മയ്ക്ക് ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ചികിത്സ നിഷേധിക്കപ്പെട്ടു. തുടർന്ന് ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചീഫ് മെഡിക്കൽ ഓഫീസർ സൗജന്യ ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, നിർദ്ദേശങ്ങൾ ലംഘിച്ച് ആശുപത്രി ജീവനക്കാർ 8,000 രൂപ നിർബന്ധപൂർവ്വം വാങ്ങി. ബാക്കി തുക പിന്നീട് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പിന്നീട് പരിശോധനയ്ക്കായി ചെന്നപ്പോഴാണ് ഡോക്ടർ ക്രൂരത കാട്ടിയത്. പരിശോധനയ്ക്കിടെ ഡോക്ടർ പെൺകുട്ടിയുടെ കാല് ബലമായി ഒടിച്ചു എന്നാണ് മാതാവിൻ്റെ പരാതി. കാല് ഒടിയുന്ന ശബ്ദം കേട്ടതായും പെൺകുട്ടി വേദനകൊണ്ട് അലറുകയായിരുന്നുവെന്നും ഇവർ പറയുന്നു.

Story Summary

A widow from Muzaffarnagar, UP, has alleged that a government hospital doctor intentionally broke her 14-year-old disabled daughter’s leg because she could not pay the remaining bribe of Rs 17,000 for a surgery. Despite prior orders from the district administration for free treatment, the mother claims the doctor abused the child during a follow-up, prompting the Chief Medical Officer to launch an official investigation into the incident.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.