HomeKeralaകൈകൾ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം, കാലിൽ...

കൈകൾ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം, കാലിൽ ലൈറ്റർ കൊണ്ട് പൊള്ളിച്ചു: ഒന്നര വയസ്സുകാരൻ്റെ മരണത്തിൽ പ്രതി അഷ്‌കർ കുറ്റം സമ്മതിച്ചു | Nedumangad child death

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതി അഷ്‌കർ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ ക്രൂരമായി മർദിച്ചെന്നും ലൈറ്റർ ഉപയോഗിച്ച് കാലിൽ പൊള്ളിച്ചെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയ്‌ക്കെതിരെയും പൊലീസ് കേസെടുക്കും.(Nedumangad child death Accused Confesses)

കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നെഞ്ചിനും തലയ്ക്കുമേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണം. ശരീരത്തിലെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. കൈ ഒടിഞ്ഞത് പടിയിൽ നിന്ന് വീണാണെന്നാണ് അമ്മയും അഷ്‌കറും മൊഴി നൽകിയതെങ്കിലും, ഇതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കുട്ടിയുടെ കൈ ഒടിഞ്ഞതിന് ശേഷം 12 ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

കുഞ്ഞിനെ മർദിക്കുന്നതിന് അമ്മ അഖിലയുടെ മൗനസമ്മതം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അഷ്‌കറുമായി ഒരുമിച്ച് താമസിക്കുന്നതിന് കുഞ്ഞ് ഒരു തടസ്സമായിരുന്നെന്ന് പ്രതി മൊഴി നൽകി. ഈ സാഹചര്യത്തിൽ അഖിലയ്‌ക്കെതിരെ പ്രേരണാകുറ്റം ചുമത്തുമെന്നും, ഇരുവർക്കുമെതിരെ എസ്‌സി-എസ്‌ടി അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി. അഷ്‌കർ തന്റെ ആദ്യ ഭാര്യയെ ക്രൂരമായി മർദിച്ച് ശരീരം തളർത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, അഷ്‌കറിനൊപ്പം താമസിച്ചിരുന്ന ചിറയിൻകീഴ് സ്വദേശിയായ മറ്റൊരു യുവതിയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന സംശയത്താൽ പൊലീസ് വിശദമായ അന്വേഷണം നടത്തും.

Story Summary

Ashkar, the prime accused in the death of a one-and-a-half-year-old child in Nedumangad, has confessed to physically abusing the toddler, who succumbed to severe injuries including 91 wounds on their body. While the mother faces charges of abetment, police are also investigating Ashkar’s past, including the violent assault on his first wife and the suspicious death of a former partner.

WhatsApp Channel Banner

Latest updates

ചാലിയാർ മോഡലിൽ കേരളത്തിന്റെ ജൈവവൈവിധ്യം: നഷ്ടപ്പെട്ടുവരുന്ന ആവാസവ്യവസ്ഥയെ വീണ്ടെടുക്കാൻ...

അൻവർ ഷരിഫ് ജൈവവൈവിധ്യത്താൽ സമ്പന്നമാണ് കേരളം. എന്നാൽ നഗരവൽക്കരണം, നദികളിലെ മണൽവാരൽ, കൈയേറ്റങ്ങൾ, രാസമാലിന്യങ്ങൾ, കൃഷിരീതികളിലെ മാറ്റം എന്നിവ കാരണം ഇവിടുത്തെ തനത് ജൈവവൈവിധ്യ മേഖലകൾക്ക് വലിയ രീതിയിൽ നാശം സംഭവിച്ചിട്ടുണ്ട് (Chaliyar River...

12 അക്ഷരങ്ങൾ മാത്രമുള്ള അക്ഷരമാല ! ലോകത്തിലെ ഏറ്റവും...

മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അമ്പതിലധികം അക്ഷരങ്ങൾ ഉപയോഗിക്കുമ്പോൾ, കേവലം 12 അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഒരു ജനതയുണ്ട്. പപ്പുവ ന്യൂ ഗിനിയയിലെ ബോഗെയ്ൻവില്ലെ ദ്വീപിൽ സംസാരിക്കുന്ന 'റോട്ടോകാസ്' (Rotokas language)...

ആശുപത്രികളിൽ ബാനറും കൊടിയും കെട്ടിയുള്ള ഭക്ഷണവിതരണം വേണ്ട, ‘കമ്യൂണിറ്റി...

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകളുടെയോ മറ്റ് കൂട്ടായ്മകളുടെയോ ബാനറുകളും കൊടികളും പ്രദർശിപ്പിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്നത് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ (Health minister k muraleedharan). സർക്കാർ ആശുപത്രികൾ...

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനവും തീപിടിത്തവും; എട്ട് പേർ...

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും എട്ട് തൊഴിലാളികൾ ദാരുണമായി മരിച്ചു (Ahmedabad firecracker factory blast). അഹമ്മദാബാദിലെ റാമോൽ - ഗാത്രഡ് റോഡിന് (Ramol-Gatrad Road)...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...