മടിക്കേരി: കൊടക് ജില്ലയിലെ തിത്തിമതിക്ക് സമീപമുള്ള കോഫി തോട്ടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു. ഡൽഹിയിൽ ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (50) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.(IPS Officer Wife Killed in Wild Elephant Attack)
തിത്തിമതിക്ക് സമീപമുള്ള കൊനനക്കട്ടെ ഗ്രാമത്തിലെ കോഫി തോട്ടത്തിൽ ജോലികൾ പരിശോധിക്കാൻ എത്തിയതായിരുന്നു സന്ധ്യ അച്ചയ്യ. ഇതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയും ആന ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സന്ധ്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സുനിൽ അച്ചയ്യയെ ഫോണിൽ വിളിച്ച് സംസാരിച്ച മുഖ്യമന്ത്രി, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.
ഈ നഷ്ടം താങ്ങാനുള്ള കരുത്ത് കുടുംബത്തിന് ഉണ്ടാകട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു. സംസ്ഥാനത്ത് കാട്ടാനശല്യം വർധിച്ചുവരുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടെന്നും, ഭാവിയിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Summary
Sandhya Achayya, wife of senior IPS officer Sunil Achayya, was tragically killed in a wild elephant attack while inspecting work at a coffee plantation in Kodagu district’s Konanakatte village. Chief Minister D.K. Shivakumar expressed his condolences to the family and has ordered officials to implement urgent measures to curb the increasing menace of wild elephants in the region.

