തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ സംബന്ധിച്ച പാർട്ടി ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം എല്ലാവരും ഒന്നിച്ച് അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് ശിരസാവഹിച്ച് മുന്നോട്ട് പോകുക എന്നത് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.(KC Venugopal Clarifies On Congress High Command Decision And Kerala Cabinet Formation Updates)
കോൺഗ്രസിൽ ‘കെ സി പക്ഷം’ എന്നൊരു വിഭാഗമില്ലെന്ന് വേണുഗോപാൽ വ്യക്തമാക്കി. പാർട്ടിയേയും തന്നേയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ച് കീറുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം. ജനങ്ങൾക്ക് വലിയ പ്രതീക്ഷയുള്ള ഒരു നല്ല സർക്കാരാണ് അധികാരത്തിൽ വരുന്നത്. ആ പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിക്കാൻ പുതിയ ഗവൺമെന്റിന് അവസരം നൽകുകയാണ് വേണ്ടത്.
ജയിച്ചു വന്നിട്ടുള്ളത് കോൺഗ്രസിന്റെ ഏറ്റവും മികച്ച എംഎൽഎമാരാണെന്നും, അർഹതയും കഴിവും കൃത്യമായ മാനദണ്ഡങ്ങളും നോക്കി മികച്ച മന്ത്രിമാരെ തന്നെ നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്നു വന്ന ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുമെന്നും കെ. സി. വേണുഗോപാൽ സൂചന നൽകി. ഹൈക്കമാൻഡ് തീരുമാനങ്ങൾ അച്ചടക്കത്തോടെ അംഗീകരിക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി താനും നിയുക്ത മുഖ്യമന്ത്രിയും സംസാരിച്ചിട്ടുണ്ടെന്നും, നിലവിലുള്ള എല്ലാ പ്രശ്നങ്ങളും വളരെ രമ്യമായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
AICC General Secretary KC Venugopal stated that the Congress party will unitedly accept the High Command’s decision on the new Kerala Chief Minister. Terming the rumors of a ‘KC faction’ as baseless, he urged the media to end unnecessary controversies and allow the new capable cabinet to work for the people. He also added that talks were held with senior leader Ramesh Chennithala and all issues would be resolved amicably.

