ബെംഗളൂരു: രാജ്യത്തെ മുൻനിര ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) കൈകോർക്കുന്നു. ഇൻസ്റ്റാമാർട്ട് വഴി പാചകവാതക സിലിണ്ടറുകൾ ഉപഭോക്താക്കളുടെ പടിക്കൽ എത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്വിക്ക് കൊമേഴ്‌സ് സേവനത്തിന് ഇരു കമ്പനികളും തുടക്കം കുറിച്ചു. ബെംഗളൂരുവിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.(Swiggy Instamart LPG delivery, Swiggy Instamart Partners With HPCL To Deliver LPG Cylinders At Doorstep)
സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഇനി 5 കിലോഗ്രാം, 10 കിലോഗ്രാം എൽപിജി സിലിണ്ടറുകൾ ഓർഡർ ചെയ്യാം. സാധാരണ ഗാർഹിക കണക്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ സിലിണ്ടറുകൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് നിലവിൽ എച്ച്പി ഗ്യാസ് കണക്ഷൻ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ ആദ്യമായി സിലിണ്ടർ വാങ്ങുന്നവർ ഡെലിവറി സമയത്ത് നിർബന്ധമായും തിരിച്ചറിയൽ രേഖകൾ നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.
ആദ്യ ഓർഡർ പുതിയ സിലിണ്ടർ വാങ്ങലായി കണക്കാക്കും, തുടർന്നുള്ള ഓർഡറുകളിൽ ശൂന്യമായ എച്ച്പിസിഎൽ സിലിണ്ടർ നൽകി റീഫിൽ ചെയ്യാവുന്നതാണ്. ഭൂരിഭാഗം വീടുകളിലും ഉപയോഗിക്കുന്ന 14.2 കിലോഗ്രാമിന്റെ സാധാരണ സിലിണ്ടറുകൾക്ക് പകരമായി 5 കിലോഗ്രാമിന്റെ മെറ്റൽ സിലിണ്ടറുകളും 10 കിലോഗ്രാമിന്റെ കോമ്പോസിറ്റ് സിലിണ്ടറുകളുമാണ് ഈ സേവനത്തിലൂടെ ലഭ്യമാക്കുക. സുരക്ഷാ-നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ച് എച്ച്പിസിഎല്ലിന്റെ അംഗീകൃത ഡിസ്ട്രിബ്യൂട്ടർ ശൃംഖല വഴിയായിരിക്കും വിതരണം.
Story Summary
Swiggy and state-run HPCL have launched India’s first quick-commerce service for doorstep delivery of cooking gas cylinders, starting with a pilot project in Bengaluru. Customers can order 5-kg and 10-kg LPG cylinders through Swiggy Instamart without needing a prior connection, though first-time buyers require identity verification. The service will utilize HPCL’s authorized distributor network to ensure safe and regulated last-mile delivery.


