Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala
HomeKeralaVD സതീശൻ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ഇന്നറിയാം: അന്തിമ പട്ടിക നാളെ ഗവർണർക്ക്...

VD സതീശൻ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ഇന്നറിയാം: അന്തിമ പട്ടിക നാളെ ഗവർണർക്ക് സമർപ്പിക്കും, ചെന്നിത്തലയുടെ കാര്യത്തിൽ സസ്പെൻസ് | VD Satheesan Cabinet Oath

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയുടെ പൂർണ്ണമായ വിവരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മന്ത്രിസ്ഥാനങ്ങളുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം യുഡിഎഫ് യോഗവും ചേരുന്നുണ്ട്. കൊച്ചിയിൽ നിന്നും രാവിലെ തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും ചർച്ചകൾക്ക് നേതൃത്വം നൽകും. മന്ത്രിമാരുടെ അന്തിമ പട്ടിക നാളെ ഉച്ചയോടെ ഗവർണ്ണർക്ക് സമർപ്പിക്കും.(VD Satheesan Cabinet Oath Taking Ceremony And Ministry Discussions In Thiruvananthapuram)

പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായുള്ള സമയക്രമവും യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ട്. മെയ് 21-ന് പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. തുടർന്ന് മെയ് 29-ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗവും, ജൂൺ 5-ന് പുതിയ മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരണവും ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഹൈക്കമാൻഡ്. ആഭ്യന്തരവകുപ്പ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ചെന്നിത്തലയുമായി കെ. സി. വേണുഗോപാൽ ചർച്ചകൾ നടത്തിക്കഴിഞ്ഞു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ചെന്നിത്തല മന്ത്രിസഭയിലെത്തുമെന്നുമാണ് കോൺഗ്രസ് ക്യാമ്പിൽ നിന്നുള്ള സൂചനകൾ.

മറുവശത്ത്, യുഡിഎഫ് വിജയത്തിൽ നിർണായക ശക്തിയായ മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിൽ നാല് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായിട്ടുണ്ടെങ്കിലും അഞ്ചാമത്തെ മന്ത്രിയുടെ കാര്യത്തിൽ ഇന്നത്തെ യുഡിഎഫ് യോഗത്തിന് ശേഷമേ തീരുമാനമുണ്ടാകൂ.

Story Summary

The newly elected UDF government in Kerala, led by VD Satheesan, is set to take the oath of office this Monday with a 21-member cabinet. High-level bilateral talks are underway today to finalize the ministries and resolve the discontent of senior leader Ramesh Chennithala, while IUML soft-pedals its demand for five ministerial berths. The Governor will receive the final list of ministers tomorrow, followed by the MLA oath on May 21 and the budget presentation on June 5.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.