Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeCrimeപെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു: തടയാൻ ശ്രമിച്ച മകനും...

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു: തടയാൻ ശ്രമിച്ച മകനും വെട്ടേറ്റു | Man Kills Wife And Commits Suicide

🎙️ Latest Podcast

എറണാകുളം: മഞ്ഞപ്പെട്ടിയിൽ കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചന്ദ്രൻ (65) വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിക്കുകയായിരുന്നു.(Man Kills Wife And Commits Suicide Following Family Dispute In Perumbavoor)

ആക്രമണത്തിൽ ഇവരുടെ മകൻ സനലിനും പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ചന്ദ്രൻ വെട്ടുകത്തി ഉപയോഗിച്ച് അംബികയെ ആക്രമിക്കുകയായിരുന്നു.

അംബികയുടെ കഴുത്തിന് പുറകിലാണ് വെട്ടേറ്റത്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ സനലിന് വെട്ടേറ്റത്. സനലിന്റെ കഴുത്തിനാണ് പരിക്കേറ്റത്. പരിക്കേറ്റ സനലിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Summary

A 65-year-old man hacked his wife to death and later committed suicide following a family dispute in Perumbavoor. Their son, who sustained neck injuries while trying to intervene, has been hospitalized, and local police have initiated an investigation into the incident.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.