തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ നിർണ്ണായകമായ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്തേക്കും. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയിൽ നിന്ന് മാറ്റുന്നത് ഭരണത്തിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. അതേസമയം, മന്ത്രിസഭയിൽ ചേരാൻ സമ്മതിച്ച രമേശ് ചെന്നിത്തലയ്ക്ക് ധനകാര്യം പോലുള്ള സുപ്രധാന വകുപ്പ് നൽകാനാണ് നിലവിൽ ആലോചിക്കുന്നത്.(VD Satheesan Likely To Keep Home Portfolio And Ramesh Chennithala May Get Finance)
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കിലും, പൊതുവെ മുഖ്യമന്ത്രിമാർ തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മടങ്ങാനാണ് താല്പര്യപ്പെടുന്നത്. വിജിലൻസ് വകുപ്പും മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും. മുഖ്യമന്ത്രിയെ നിശ്ചയിച്ചതോടെ ഇനി വകുപ്പ് വിഭജനത്തെക്കുറിച്ചുള്ള ചർച്ചകളിലേക്ക് കോൺഗ്രസും യുഡിഎഫും കടന്നു.
കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ 11 പേരാകും മന്ത്രിസഭയിൽ ഉണ്ടാവുക. സണ്ണി ജോസഫ്, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. വിൻസന്റ്, എൻ. ശക്തൻ, ചാണ്ടി ഉമ്മൻ എന്നിവർക്കാണ് സാധ്യതാ പട്ടികയിൽ മുൻതൂക്കം. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ ഏതൊക്കെ ഘടകകക്ഷികൾക്ക് നൽകണം എന്നതിനെ ചൊല്ലി യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടരുകയാണ്. മന്ത്രിസഭയിൽ പുതുമുഖങ്ങൾക്കും യുവനേതാക്കൾക്കും കൂടുതൽ അവസരം നൽകി ഭരണത്തിന് വേഗത കൂട്ടാനാണ് വി.ഡി. സതീശന്റെ തീരുമാനം.
Story Summary
Chief Minister-designate V.D. Satheesan is likely to retain the Home and Vigilance portfolios to ensure centralized governance, while Ramesh Chennithala is being considered for the Finance Ministry. The Congress-led UDF is currently in discussions to finalize the 12-member cabinet, focusing on a blend of experienced leaders and young faces.

