Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeNationalയാതൊരു കരുണയും കൂടാതെ അയാൾ അവളെ ബലാത്സംഗത്തിന് ഇരയാക്കി, സ്വർണ്ണാഭരണങ്ങൾ ചെവിയിൽ...

യാതൊരു കരുണയും കൂടാതെ അയാൾ അവളെ ബലാത്സംഗത്തിന് ഇരയാക്കി, സ്വർണ്ണാഭരണങ്ങൾ ചെവിയിൽ നിന്നും മുക്കിൽ നിന്നും പറിച്ചെടുത്തു, പൂർണനഗ്നയാക്കി മൃതദേഹം ഉപേക്ഷിച്ചു; 18 സ്ത്രീകളെ ക്രൂരമായി കൊന്നുതള്ളിയ ഉമേഷ് റെഡ്ഡിയുടെ കഥ | Umesh Reddy

🎙️ Latest Podcast

1996 നവംബർ 13, ബാംഗ്ലൂരിനടുത്ത് ചിത്രദുർഗ്ഗാ പട്ടണം. പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദിവ്യ. എന്നും വീട്ടിലേക്ക് പോകുന്ന കുറ്റിക്കാട് വഴിയാണ് ദിവ്യ അന്നും പോയത്. വീട്ടിൽ എത്തിച്ചേരുവാൻ ഒരു കിലോമീറ്ററോളം ചോളപ്പാടത്തിലൂടെ സഞ്ചരിക്കണം. വർഷം ഏറെയായി ദിവ്യ ഈ വഴിയിലൂടെ വീട്ടിലേക്ക് പോകാൻ തുടങ്ങിയിട്ട്, അതുകൊണ്ട് തന്നെ അവൾക്ക് ആ വഴിയിലൂടെ പോകാൻ യാതൊരു ഭയവും ഇല്ലായിരുന്നു. അങ്ങനെ നടന്നു നീങ്ങുന്നതിനിടയിൽ ചോളത്തോട്ടത്തിൽ നിന്നും എന്തോ ഒന്ന് പതുങ്ങുന്നത് അവളുടെ ശ്രദ്ധയിൽ തട്ടുന്നു. എന്നാൽ, അവൾ അത് അത്ര വലിയ കാര്യമാക്കിയില്ല. അവൾ മുന്നോട്ട് തന്നെ നടന്നു നീങ്ങി. എന്നാൽ വളരെ പെട്ടന്നാണ് അത് സംഭവിച്ചത്. ചോളത്തോട്ടത്തിൽ നിന്നും ഒരു പുരുഷ രൂപം ദിവ്യക്ക് നേരെ ചാടി വീണു. അവളുടെ മുടിക്ക് ചുറ്റിപ്പിടിച്ച് തോട്ടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി.

യാതൊരു കരുണയും കൂടാതെ അയാൾ അവളെ ബലാത്സംഗത്തിന് ഇരയാക്കി. അവൾ അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങൾ ചെവിയിൽ നിന്നും മുക്കിൽ നിന്നും പറിച്ചെടുത്തു. പൂർണനഗ്നയാക്കി അവളെ അവിടെ ഉപേക്ഷിച്ച ശേഷം അയാൾ അവിടെ നിന്നും കടന്നു കളഞ്ഞു. ഏതാനം മണിക്കൂറുകൾക്ക് ശേഷം ചോളപ്പാടത്തിൽ എത്തിയ ചില മനുഷ്യരാണ് ദിവ്യ കാണുന്നത്. ഉടനെ അവർ പോലീസിനെ വിവരം അറിയിക്കുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് കാണുന്നത് അബോധാവസ്ഥയിലുള്ള ദിവ്യയെയാണ്. കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി, ദിവ്യ ആരോഗ്യം വീണ്ടെടുക്കുവാൻ തുടങ്ങി. തന്റെ ഭാവിയെയോർത്ത് ദിവ്യ അന്ന് പോലീസിൽ മോഷണത്തിന് മാത്രമാണ് പരാതി നൽകുന്നത്.

ഡിസംബർ 7, പല്ലവി എന്ന പതിനേഴു വയസ്സുക്കാരിയെ കാണ്മാനില്ല എന്ന പരാതിയുമായി വീട്ടുകാർ പോലീസ് സ്റ്റേഷനിൽ എത്തുന്നു. ഇന്നലെ അരി മില്ലേക്ക് പോയതാണ്. നേരം ഏറെ വൈകിയിട്ടും അവൾ തിരിക്കെ മടങ്ങിയെത്തിയില്ല. അതോടെയാണ് മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. പല്ലവിക്കായി പോലീസ് അന്വേഷണം നടത്തുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം കുറ്റികാട്ടിൽ നിന്നും കണ്ടെത്തുന്നത് പല്ലവിയുടെ ശവശരീരമാണ്. പൂർണനഗ്നമായ ശവശരീരം. കാതും ചെവിയും അറുത്ത് എടുത്തിരിക്കുന്നു. ശരീരം ആസകലം കടിച്ചു മുറിച്ചിരിക്കുന്നു.

പല്ലവിയുടെ ശവശരീരം, സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് പല്ലവി കൊല്ലപ്പെട്ടിരിക്കുന്നത് എന്ന് തെളിയുന്നു. കൊല്ലപ്പെടുന്നതിന് മുൻപ് പല്ലവി അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായതായും വ്യക്തമാകുന്നു. പല്ലവിയുടെ മരണവാർത്ത കാട്ടുതീ പോലെ ആ നാട്ടിൽ പടർന്നു. നാടിനെ നടുക്കിയ സംഭവത്തിൽ പോലീസ് ശകത്മായ അന്വേഷണം നടത്തണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ജനങ്ങൾ തെരുവിൽ ഇറങ്ങി. അതോടെ പോലീസും അന്വേഷണം ഊർജ്ജിതമാക്കി. എന്നാൽ പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തുമ്പും പോലീസിന് ലഭിക്കുന്നില്ല. എന്നാൽ പല്ലവിയുടെ കേസിന് സമാനമായ മറ്റൊരു സംഭവം അടുത്തിടെ നടന്നതായി നാട്ടുകാരിൽ ചിലർ പോലീസ് ഉദ്യോഗസ്ഥരോട് പറയുന്നു. ഗീത എന്ന പെൺകുട്ടിയെയും ആരോ ഒരാൾ ഉപദ്രവിക്കുവാൻ ശ്രമിച്ചിരുന്നു, അവളുടെ പിതാവായിരുന്നു ആ കുട്ടിയെ രക്ഷപ്പെടുത്തിയത്. അതോടെ നാട്ടുകാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗീതയേയും പിതാവിനെയും പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തുന്നു. ആദ്യമൊന്നും ഇരുവരും പോലീസ് ഉദ്യോഗസ്ഥരോട് അന്ന് നടന്ന ആക്രമണത്തെ പറ്റിയതൊന്നും പറയുന്നില്ല. പക്ഷെ, പല്ലവിയുടെ മരണത്തെ കുറിച്ച് പറഞ്ഞതോടെ ഇരുവരുടെയും മനസ്സുമാറി. ഒടുവിൽ, അന്ന് ഗീതയ്ക്ക് നേരെ നടന്ന ആക്രമണത്തെ കുറിച്ച് അവർ പോലീസിനോട് പറയുന്നു.

ഡിസംബർ 4, പതിവ് പോലെ ജോലിയും കഴിഞ്ഞ് ഗീത പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടുസാധനങ്ങൾ വാങ്ങുവാനായി വഴിയരികിലെ കടയിൽ പിതാവ് കയറുന്നു. “എന്നെ കാത്ത് നിൽക്കണ്ട, നീ വീട്ടിലേക്ക് നടന്നോ”, പിതാവ് ഗീതയോട് പറയുന്നു. പിതാവിന്റെ വാക്കുകൾക്ക് തലയാട്ടി ഗീത പതിയെ നടക്കുന്നു. നടക്കാൻ തുടങ്ങിയിട്ട് ഒത്തിരി നേരം ആയിട്ടില്ല, വഴിയോരത്ത് ആരും ഇല്ല. അധിക ദൂരം എത്തിയില്ല ആരോ പിന്നാലെ വരുന്നതായി ഗീതയ്ക്ക് തോന്നി. ചുവടുകൾ ഉറപ്പിച്ച് ഗീത മുന്നോട്ടു നടന്നു. പിന്നിലെ കാൽപ്പെരുമാറ്റം ശക്തമായി. ഗീത വല്ലാതെ വിയർക്കുവാൻ തുടങ്ങി. തൊണ്ടയിൽ എന്തോ ഭാരം തട്ടിയത് പോലെ. നെഞ്ചിടിപ്പ്‌ കൂടുന്നു. തിരിഞ്ഞു നോക്കാതെ അവൾ നടന്നു. ഉള്ളിൽ ഭയം അന്ധകാരം പോലെ പടർന്നു. ഒടുവിൽ അവൾ ഓടാൻ തുടങ്ങി, അതോടെ പിന്നാലെ ഉണ്ടായിരുന്ന ആ മനുഷ്യനും അവൾക്ക് പിറകെ ഓടി. ഒട്ടും വൈകാതെ അയാൾ അവളെ പിടികൂടി. അയാൾ അവളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ തന്നാൽ കഴിയുന്ന വിധം ഗീത ആ മനുഷ്യനെ ചെറുക്കുന്നു. ആ മൽപിടിത്തത്തിനിടയിൽ ഗീത നിലത്തു വീഴുന്നു. അവൾക്ക് മുകളിലായി ആ മനുഷ്യനും ചാടി വീണു. സർവ്വശക്തിയുമെടുത്ത് അവൾ അയാളെ തള്ളിമാറ്റാൻ ശ്രമിക്കുന്നു. ഇതിനിടയിലാണ് തൊട്ടടുത്ത് കിടന്ന കല്ല് അവളുടെ ശ്രദ്ധയിൽ പതിയുന്നത്. പിന്നെ ഒട്ടും വൈകിയില്ല ആ കല്ലുകൊണ്ട് അയാളുടെ മുഖത്തേക്ക് അവൾ ആഞ്ഞടിക്കുന്നു. ഇതേ സമയത് ഗീതയുടെ പിതാവും അവിടേക്ക് എത്തുന്നു. ഗീതയുടെ പിതാവിനെ കണ്ടതും അക്രമി അവിടെ നിന്നും ഓടി രക്ഷപ്പെടുന്നു.

“ഇത്രോയെക്കെ സംഭവിച്ചിട്ടും നിങ്ങൾ എന്തുകൊണ്ടാണ് പോലീസിൽ പരാതിപ്പെടാതിരുന്നത്? ” ഗീതയുടെ കഥകേട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു.
“പേടിച്ചിട്ടാണ്, എന്റെ ഭാവിയെ കുറിച്ച് ഓർത്തപ്പോൾ പുറത്തുപറയാൻ പേടിയായി”
അൽപ്പം മടിച്ചിട്ടാണ് എങ്കിലും അവൾ തുടർന്നു.

“അന്ന് രാത്രി എന്നെ ആക്രമിച്ചത് ഒരു പോലീസുകാരനാണ്, റിപ്പബ്ലിക്ക് ഡേ പരേഡിന്റെ അന്ന് ഞാൻ അയാളെ ട്രെയിനിംഗ് ഗ്രൗണ്ടിൽ വച്ചു കണ്ടിരുന്നു. പരാതിപ്പെട്ടാൽ അയാൾ പിന്നെയും എന്നെ ഉപദ്രവിക്കും എന്നു കരുതി സാർ”.

ഗീതയുടെ വാക്കുകൾ കേട്ട പോലീസുകാർ ഞെട്ടി. ഗീതയുടെ വാക്കുകൾ പിൻപറ്റി പോലീസ് നടത്തിയ അന്വേഷണത്തിൽ മറനീക്കി പുറത്തു വന്നത് ഉമേഷ് റെഡ്ഢി (Umesh Reddy) എന്ന ക്രിമിനലിന്റെ കഥകളായിരുന്നു.

ഉമേഷിന് പേടിച്ച സ്വന്തം മക്കൾക്ക് ശുചിമുറിയിൽ പോലും കാവൽ നിൽക്കുന്ന മാതാപിതാക്കൾ. ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരുന്ന ഇരകൾക്ക് മേൽ അയാൾ ചാടിവീഴുന്നു. ശേഷം ഇരകളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നു. ആരായിരുന്നു ഇരുട്ടിന്റെ മറവിൽ സ്ത്രീകളെ വേട്ടയാടിയ ഉമേഷ് റെഡ്ഢി.

കർണ്ണാടകയിലെ ചിത്രദുർഗ്ഗാ (Chitradurga) ജില്ലയിലെ ബാസപ്പ മാലിഗെ എന്ന ഗ്രാമത്തിൽ 1969 ലാണ് ഉമേഷ് റെഡ്ഡിയുടെ ജനനം. ചെറുപ്പത്തിൽ തന്നെ കള്ളൻ എന്ന വിളിപ്പേര് അവൻ സ്വന്തമാക്കിയിരുന്നു. ചെറുപ്പത്തിൽ തന്നെ ഉമേഷ് നാടുവിട്ട് ബാംഗ്ലൂരിൽ എത്തിച്ചേരുന്നു. ഇവിടെവച്ചാണ് സിആർപിഎഫിൽ ചേരുന്നത്. എന്നാൽ ഉദ്യോഗത്തിൽ ഇരിക്കെ ഒരു കമാൻഡരുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചക്കുന്നു. പിടിക്കപ്പെടും എന്നായപ്പോൾ അയാൾ തിരികെ ചിത്രദുർഗ്ഗയിൽ മടങ്ങി എത്തുന്നു. 1996 ൽ  ജില്ലാ ആംഡ് റിസർവിൽ ചേരുന്നു. ഇങ്ങനെ ജോലിയിൽ പ്രവേശിച്ചതിന് ശേഷമാണ് അയാൾ ഒരു സീരിയൽ റേപ്പിസ്റ്റും സീരിയൽ കില്ലറുമായി തിരുന്നത്.

പരാതികൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ ഉമേഷ് റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ അതീവ ബുദ്ധിശാലിയായിരുന്ന ഉമേഷ് അതിവിദഗ്ധമായി രക്ഷപ്പെട്ടു. അയാൾക്ക് മുന്നിൽ പോലീസും കോടതിയും നോക്കുകുത്തികൾ മാത്രമായി അവശേഷിച്ചു. പോലീസിന്റെ പിടിയിൽ നിന്നും വഴുതിമാറിയ ശേഷവും അയാൾ കൊലപാതകങ്ങൾ തുടർന്നു. പതിനഞ്ചോളം ബലാത്സംഗങ്ങൾ ഇരുപതിലേറെ കൊലപാതകങ്ങൾ, അങ്ങനെ ഒന്നിന് പിറകെ മറ്റൊന്നായി ഉമേഷ് സ്ത്രീകളെ വേട്ടയാടിക്കൊണ്ടേയിരുന്നു. പോലീസ് ഉദ്യോഗസ്ഥനായത് കൊണ്ട് തന്നെ ഓരോ തവണയും കുറ്റകൃത്യം നടത്തിയ ശേഷം സംഭവ സ്ഥലത്ത് ഒരിറ്റ് തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് അയാൾ രക്ഷപ്പെട്ടിരുന്നത്. 1996 ൽ പിടിയിലാക്കുന്നു, പക്ഷെ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ അയാൾ ജാമ്യത്തിൽ ഇറങ്ങുന്നു. തുടർന്ന്, 1997 മുതൽ 2000 വരെ അയാൾ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിച്ച് കൊണ്ടിരുന്നു. ഇതിനിടയിൽ അഞ്ചു തവണ പിടിക്കപ്പെടുന്നുണ്ടെങ്കിലും തന്ത്രപരമായി അയാൾ രക്ഷപ്പെടുന്നു.

പകൽ സമയങ്ങളിലാണ് ഉമേഷ് സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്. അയാളുടെ കെണിയിൽ കുരുങ്ങുന്ന സ്ത്രീകൾ ഒച്ചവയ്ക്കാതിരിക്കുവാൻ വേണ്ടി അവരുടെ കഴുത്ത് കത്തികൊണ്ട് കീറി മുറിക്കുന്നു. ലൈംഗികമായി പീഡിപ്പിച്ച ശേഷം സ്ത്രീകളെ വിവസ്ത്രയാക്കുന്നു. അയാൾക്ക് ബോധ്യമായിരുന്നു നഗ്നയായ സ്ത്രീ ഒരിക്കലും രക്ഷയ്ക്കായി നിലവിളിക്കില്ല എന്ന്. പലപ്പോഴും മോഷണങ്ങൾ നടത്തുന്നതിനിടയിൽ അയാൾ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചിരുന്നു. 2002-ൽ ബെംഗളൂരുവിൽ നടന്ന വിശദമായ അന്വേഷണം വഴിയാണ് ഉമേഷ് റെഡ്ഡിയെ പിടികൂടുന്നത്. ഉമേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മുന്നൂറിലധികം സ്ത്രീകളുടെ അടിവസ്ത്രങ്ങൾ കണ്ടെടുത്തിരുന്നു.
9 കേസുകളിൽ ഉമേഷ് റെഡ്ഡി വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. മതിയായ തെളിവുകളുടെ അഭാവത്തിൽ 11 കേസുകളിൽ നിന്ന് ഉമേഷിനെ കുറ്റവിമുക്തനാക്കി.

2006 ഒക്ടോബർ 26 ന്, ബെംഗളൂരു സിറ്റി ഫാസ്റ്റ്-ട്രാക്ക് കോടതിയിലെ ജഡ്ജി കെ സുകന്യ ഉമേഷിനെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ ഇതിനെതിരെ അയാൾ ഹൈക്കോടതിയെ സമീപിക്കുന്നു. ഹൈക്കോടതിയും വധ ശിക്ഷ ശേരിവച്ചതോടെ ഉമേഷ് സുപ്രീം കോടതിയെ സമീപിക്കുന്നു. ഉമേഷിന്റെ പ്രായവും മാനസിക നിലയും പരിഗണിച്ച്, 2022 നവംബർ 4 ന് സുപ്രീം കോടതി വധശിക്ഷ 30 വർഷത്തെ കഠിന തടവായി കുറച്ചു. പോലീസ് റെക്കോർഡ് പ്രകാരം, ഉമേഷ് പതിനെട്ട് സ്ത്രീകളെ കൊലപ്പെടുത്തുകയും, ഇരുപതോളം സ്ത്രീകളെ ബലാത്സംഗം ചെയ്തതായും പറയപ്പെടുന്നു. നാണക്കേടും മാനഹാനിയും ഭയന്ന് പരാതിപ്പെടാത്ത സ്ത്രീകൾ ഏറെയാണ്.

Summary: Umesh Reddy, known as the “Beast of Bangalore,” is a former Indian police constable convicted of multiple rapes and murders across several states between 1996 and 2002. Although initially sentenced to death, the Supreme Court of India commuted his sentence in 2022 to a 30-year prison term without remission. He remains incarcerated at Bengaluru’s Central Prison, where he recently sparked public outrage following a 2025 scandal involving leaked videos of him using banned smartphones inside his cell.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.