Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaVD സതീശനെ അഭിനന്ദിക്കാതെ രമേശ് ചെന്നിത്തല: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വീടിന്...

VD സതീശനെ അഭിനന്ദിക്കാതെ രമേശ് ചെന്നിത്തല: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വീടിന് പുറത്തേക്ക് പോയി | Ramesh Chennithala Expresses Dissatisfaction

🎙️ Latest Podcast

കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായി. സതീശന്റെ സ്ഥാനാരോഹണത്തിൽ അഭിനന്ദന പ്രവാഹങ്ങൾ ഉയരുമ്പോഴും, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് നിശബ്ദതയും അതൃപ്തിയുമെന്നാണ് സൂചനകൾ.(Ramesh Chennithala Expresses Dissatisfaction As VD Satheesan Becomes Kerala Chief Minister)

മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വി.ഡി. സതീശന് അഭിനന്ദനങ്ങൾ നിറയുമ്പോഴും ചെന്നിത്തലയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ സീനിയോരിറ്റി പൂർണ്ണമായും അവഗണിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വിമർശനം. ഹൈക്കമാൻഡിനോടുള്ള തന്റെ അതൃപ്തി അദ്ദേഹം ഇതിനകം തന്നെ നേരിട്ട് അറിയിച്ചതായാണ് വിവരം. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം സൂചന നൽകിയതായും റിപ്പോർട്ടുകളുണ്ട്.

പ്രഖ്യാപനം വന്നതിന് പിന്നാലെ വീടിൻ്റെ പിൻവാതിലിലൂടെ അദ്ദേഹം പുറത്തേക്ക് പോയെന്നാണ് വിവരം. തീരുമാനത്തിന് തൊട്ടുമുമ്പായി രാഹുൽ ഗാന്ധി അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നുവെങ്കിലും, തന്റെ വിയോജിപ്പ് ചെന്നിത്തല അവിടെയും വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

Story Summary

Following the high command’s decision to appoint V.D. Satheesan as Kerala’s Chief Minister, internal friction has emerged as senior leader Ramesh Chennithala expressed his dissatisfaction over the exclusion of seniority in the selection process. While AICC General Secretary K.C. Venugopal has pledged full support to the new leadership, Chennithala’s conspicuous absence from public celebrations and his reported avoidance of the legislature party meeting signal a challenging start for the new administration.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.