ന്യൂഡൽഹി: പത്തുദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന അന്തിമ ചർച്ചകൾക്ക് ശേഷം, തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരാണെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.(Kerala Chief Minister Announcement Expected Today)
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കൾ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ എഐസിസി നേതൃത്വത്തിന്റെ തീരുമാനം ദീപ ദാസ്മുൻഷി എംഎൽഎമാരെ അറിയിക്കും.
വി.ഡി. സതീശൻ ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വഴുതക്കാടുള്ള വസതിയിൽ തുടരുന്നു. കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. മുസ്ലീം ലീഗ് എംഎൽഎമാർ ഇന്ന് അസൗകര്യം അറിയിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക തീരുമാനം വന്നാൽ തുടർനടപടികൾ സ്വീകരിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പാണക്കാട് സാദിഖലി തങ്ങളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പാർട്ടി തീരുമാനം അന്തിമ പ്രഖ്യാപനം വരെ അതീവ രഹസ്യമായി സൂക്ഷിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശം.
Story Summary
After ten days of deadlock, Kerala is set to receive its new Chief Minister today, May 14, 2026. Following high-level discussions between Rahul Gandhi and K.C. Venugopal in New Delhi, the Congress leadership is expected to announce the Legislative Party leader at a crucial meeting in Thiruvananthapuram at 1:00 PM. While top contenders V.D. Satheesan and Ramesh Chennithala await the final verdict, the party aims to resolve internal tensions and finalize the government formation process.

