കൊല്ലം: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യമായ അവകാശവാദങ്ങൾക്കും ഫ്ലെക്സ് പ്രചാരണങ്ങൾക്കും എഐസിസി വിലക്കേർപ്പെടുത്തിയിട്ടും കൊല്ലം പുനലൂരിൽ വി.ഡി. സതീശനായി ബോർഡ് ഉയർന്നു. പുനലൂർ കെഎസ്ആർടിസി ജംഗ്ഷനിലാണ് ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന വാചകത്തോടെ സതീശന്റെ ചിത്രം പതിച്ച ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടത്.(New Flex Board For VD Satheesan In Kollam Defies Congress High Command Warning)
കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിക്കപ്പെട്ടത്. നേരത്തെ ഇതേ സ്ഥലത്ത് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലെക്സുകൾ ഉണ്ടായിരുന്നു. ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകിയതിനെത്തുടർന്ന് കെ.സി. അനുകൂല ബോർഡുകൾ മാറ്റിയിരുന്നു.
കേരളത്തിലെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമേ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ എന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു. ഇതിനിടയിലും ഫ്ലെക്സ് യുദ്ധംതുടരുകയാണ്.
Story Summary
Defying the High Command’s strict orders against public displays of support, a new flex board favoring VD Satheesan appeared in Punalur, Kollam. The board, titled ‘Let the one who led the battle lead the state,’ emerged shortly after pro-KC Venugopal posters were removed, signaling intensified internal friction.

