തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവി സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം ഇന്നും ഉണ്ടായേക്കില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് പോയതാണ് പ്രഖ്യാപനം വീണ്ടും വൈകാൻ കാരണമായത്. കർണാടക മന്ത്രി ഡി. സുധാകറിന്റെ നിര്യാണത്തെത്തുടർന്നുള്ള ചടങ്ങുകളിൽ പങ്കെടുക്കാനാണ് ഖാർഗെ പോയത്.(Kerala Chief Minister Selection Delayed As Mallikarjun Kharge Visits Karnataka)
ഖാർഗെ തിങ്കളാഴ്ച ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം മാത്രമേ രാഹുൽ ഗാന്ധിയുമായുള്ള നിർണ്ണായക കൂടിക്കാഴ്ച നടക്കുകയുള്ളൂ. ഇതിനുശേഷമായിരിക്കും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്നാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി പദവിയെച്ചൊല്ലി അണികൾക്കിടയിൽ ചേരിതിരിഞ്ഞുള്ള മുദ്രാവാക്യം വിളികളും പ്രകടനങ്ങളും അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി മൂന്ന് നേതാക്കളെയും കർശനമായി അറിയിച്ചിട്ടുണ്ട്. ഖാർഗെയുടെ വസതിയിൽ കഴിഞ്ഞദിവസം മണിക്കൂറുകൾ നീണ്ട ചർച്ച നടന്നെങ്കിലും സമവായത്തിൽ എത്താൻ സാധിച്ചിരുന്നില്ല. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി ആലോചിച്ച് വരുംദിവസം പ്രഖ്യാപനം നടത്താനാണ് നീക്കം.
Story Summary
The official announcement of the next Kerala Chief Minister has been delayed as Congress President Mallikarjun Kharge traveled to Karnataka. Final discussions with Rahul Gandhi and Sonia Gandhi are expected to take place on Monday after Kharge’s return to Delhi.

