HomeKeralaമേപ്പാടിയിൽ കുന്നിൻ മുകളിൽ അനധികൃത കുളനിർമ്മാണം; ദുരന്തഭീതിയിൽ നാട്ടുകാർ | Meppadi...

മേപ്പാടിയിൽ കുന്നിൻ മുകളിൽ അനധികൃത കുളനിർമ്മാണം; ദുരന്തഭീതിയിൽ നാട്ടുകാർ | Meppadi Illegal pond construction

റിപ്പോർട്ട്: അൻവർരിഫ്

വയനാട്: മുണ്ടക്കൈ, ചൂരൽമല ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മകൾ മായും മുൻപേ, മേപ്പാടി പഞ്ചായത്തിലെ ഇളമ്പലേരിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി സ്വകാര്യ വ്യക്തിയുടെ അനധികൃത കുളനിർമ്മാണം (Meppadi Illegal pond construction). അതീവ പരിസ്ഥിതിലോലമായ ഇളമ്പലേരിയിലെ ഏലത്തോട്ടത്തിലാണ് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ കുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ഈ നിയമവിരുദ്ധ നിർമ്മാണം നടക്കുന്നത്.

ഇവിടെനിന്ന് ഉൽഭവിക്കുന്ന തോട് താഴെയുള്ള പതിനാറാം വാർഡിലെ എരുമല്ലിയിലെ ജനവാസ മേഖലയിലൂടെയാണ് ഒഴുകുന്നത്. നൂറിലധികം വീടുകളും നിരവധി തൊഴിലാളി ലയങ്ങളും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കടുത്ത ദുരന്തഭീഷണിയിലാണ്. കുന്നിൻചെരിവുകളിലെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് മണ്ണും പാറക്കല്ലുകളും ഉപയോഗിച്ച് കെട്ടി നിർത്തിയിരിക്കുന്ന ഈ കുളങ്ങൾ ഒരു ‘മിനി ഡാം’ പോലെയാണ് പ്രവർത്തിക്കുന്നത്. ശക്തമായ മഴയിൽ മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെ ഈ താൽക്കാലിക ബണ്ട് തകർന്നാൽ താഴെയുള്ള പ്രദേശങ്ങളെ അത് തുടച്ചുനീക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.

മുണ്ടക്കൈ ദുരന്ത മേഖലയുമായി ഭൂമിശാസ്ത്രപരമായി ഏറെ സാമ്യമുള്ള പ്രദേശമാണ് ഇളമ്പലേരി. യാതൊരുവിധ അനുമതികളുമില്ലാതെയാണ് പശ്ചിമഘട്ട മലനിരകളിൽ ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്. പഞ്ചായത്തിന്റെയോ മറ്റ് അധികൃതരുടെയോ യാതൊരു മുൻകൂർ അനുമതിയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി വാങ്ങിയിട്ടില്ല. മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തരമായി വില്ലേജ്, പഞ്ചായത്ത് അധികൃതരും ദുരന്തനിവാരണ അതോറിറ്റിയും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡാം പോലുള്ള ഈ കുളങ്ങൾ അടിയന്തരമായി പൊളിച്ചുനീക്കി സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

Summary: Residents of Elambaleri in Meppadi, Wayanad, are living in fear as a private landowner has constructed unauthorized, large-scale ponds on a hillside by blocking natural water channels. Locals warn that these ‘mini-dams’ in an ecologically sensitive zone could collapse during heavy rains, posing a catastrophic threat to downstream settlements, similar to the recent landslides in the region, and are demanding immediate intervention from authorities to dismantle the structures and restore natural drainage.

WhatsApp Channel Banner

Latest updates

ഇ20 പെട്രോളിന് വീണ്ടും കേന്ദ്രത്തിന്റെ പിന്തുണ; എൻജിൻ തകരാറുണ്ടാകില്ലെന്ന്...

ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത...

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; സിനിമാ പൈറസിക്കെതിരെ...

ന്യൂഡൽഹി: ഓൺലൈൻ സിനിമാ പൈറസിക്കെതിരെ (Anti piracy) കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിച്ച് 1,263 വെബ്‌സൈറ്റുകളും 4,996 ടെലഗ്രാം ചാനലുകളും അടച്ചുപൂട്ടി. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ അഭ്യർഥനയെ...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച് വ്യാഴാഴ്ച (ജൂലൈ 30) വൈകുന്നേരങ്ങളിൽ ഭാഗിക വൈദ്യുത നിയന്ത്രണം (Kerala power restrictions) ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ...

താമരശ്ശേരിയിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു; രണ്ട്...

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഇടിച്ചുകയറി രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു (KSRTC bus accident). അടിവാരം സ്വദേശികളായ ഉമ്മുസൽവയും സാജിതയുമാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ...

മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവുമായി വിരാട്...

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തി (Virat Kohli Anushka Sharma). മുംബൈയിലെ വെർസോവയിൽ ₹18.29 കോടി...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...