ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് സി. ജോസഫ് വിജയ്. തന്റെ സർക്കാർ തികച്ചും സുതാര്യമായിരിക്കുമെന്നും അഴിമതിക്ക് തമിഴ് മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ജനങ്ങളുടെ ഒരു ചില്ലിക്കാശ് പോലും ഞാൻ തൊടില്ല. അഴിമതിയെക്കുറിച്ചുള്ള ചിന്ത പോലും ആരും വെച്ചുപുലർത്തേണ്ടതില്ല,” സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ വിജയ് ആഞ്ഞടിച്ചു.(CM Vijay Announces Special Squad For Women Safety After Taking Oath)
നെഹ്റു സ്റ്റേഡിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിന് സാക്ഷിയായി. 120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ അധികാരത്തിലെത്തിയത്. വിജയ്യൊടൊപ്പം 9 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
വിജയുടെ കുടുംബാംഗങ്ങൾ, സഹപ്രവർത്തകരായ സിനിമാ താരങ്ങൾ, തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നൊഴുകിയെത്തിയ ലക്ഷക്കണക്കിന് ടി.വി.കെ പ്രവർത്തകർ എന്നിവർ ചേർന്ന് സത്യപ്രതിജ്ഞാ ചടങ്ങിനെ ഒരു ജനകീയ ഉത്സവമാക്കി മാറ്റി. അധികാരത്തിന്റെ അഹങ്കാരമില്ലാതെ ജനസേവകനായി മുന്നോട്ടുപോകുമെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് വിജയ് തന്റെ ഭരണത്തിന് തുടക്കമിട്ടത്.
Story Summary
Soon after taking oath as the Chief Minister of Tamil Nadu, Vijay announced the formation of a special squad for women’s safety. He vowed to lead a transparent, corruption-free government and emphasized that his administration would be dedicated to the welfare of the common people.

