TVK Government

ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീലുമായി TVK സർക്കാർ | Tamil Nadu Government

ചെന്നൈ: സംസ്ഥാനത്ത് പശുക്കളെയും കിടാരികളെയും അറുക്കുന്നതിന് മദ്രാസ് ഹൈക്കോടതി ഏർപ്പെടുത്തിയ സമ്പൂർണ്ണ നിരോധനത്തിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. മെയ് 27-ലെ ഹൈക്കോടതി ഉത്തരവ് 1958-ലെ തമിഴ്‌നാട് അനിമൽ പ്രിസർവേഷൻ ആക്ടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.(Tamil Nadu Government Challenges Blanket Cow Slaughter...

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് മുഖ്യമന്ത്രി വിജയ്: ചെന്നൈ മറീനയിൽ ആയിരങ്ങളെ അണിനിരത്തി ‘സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്‌സ്’ | Tamil Nadu Chief Minister

ചെന്നൈ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ തമിഴ്‌നാട്ടിൽ ലഹരിക്കെതിരെ യുവതലമുറയെ അണിനിരത്തി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈ മറീന ബീച്ചിൽ സംഘടിപ്പിച്ച 'സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്‌സ്' എന്ന ബൃഹത്തായ ബോധവൽക്കരണ ഓട്ടം മുഖ്യമന്ത്രി നേരിട്ട് ഫ്ലാഗ് ഓഫ് ചെയ്യുകയും തുടർന്ന് പങ്കെടുത്തവരോടൊപ്പം ഓടുകയും ചെയ്തു.(Tamil Nadu Chief Minister Joseph Vijay...

തമിഴ്‌നാട്ടിൽ DMK നേതാവ് ഇ.വി. വേലുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ് | DVAC Raids

ചെന്നൈ: മുൻ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെയുടെ മുതിർന്ന നേതാവുമായ ഇ.വി. വേലുവിനോട് ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റിന്റെ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സെൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി.(DVAC Raids Tamil Nadu Former Minister EV Velu) വ്യാഴാഴ്ച രാവിലെ ചെന്നൈ,...

തമിഴ്‌നാട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്: മുഖ്യമന്ത്രിയുടെ അഴിമതിയാരോപണത്തിൽ പ്രതിഷേധിച്ച് DMK ഇറങ്ങിപ്പോയി | DMK Legislators Walk Out

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ രൂക്ഷമായ വിമർശനത്തിന് പിന്നാലെ പ്രതിപക്ഷമായ ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുൻ ഡി.എം.കെ ഭരണകൂടം വിവിധ സർക്കാർ വകുപ്പുകളുടെ ഫണ്ടുകൾ 'പാർട്ടി ഫണ്ടിലേക്ക്' വകമാറ്റിയെന്ന മുഖ്യമന്ത്രിയുടെ ആരോപണമാണ് സഭയിൽ ബഹളത്തിന് വഴിവെച്ചത്.(DMK Legislators Walk Out Of Tamil Nadu Assembly Over...

DMK സഖ്യം വിട്ട് മുസ്ലീം ലീഗ്: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റം | IUML Quits DMK Alliance

ചെന്നൈ: തമിഴ്നാട്ടിലെ നീണ്ടകാലത്തെ രാഷ്ട്രീയ കൂട്ടുകെട്ട് അവസാനിപ്പിച്ച് ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പിന്മാറി. ചെന്നൈയിൽ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടായത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏത് മുന്നണിയോടൊപ്പമായിരിക്കും സഹകരിക്കുക എന്നത് പിന്നീട് തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു.(IUML...

വിജയം സോഷ്യൽ മീഡിയ സ്വാധീനമല്ല: TVK സർക്കാരിനെ പിന്തുണയ്ക്കുന്നത് ശരിവച്ച് പി. ഷൺമുഖം | CPM State Secretary P Shanmugam

ചെന്നൈ: തമിഴ്‌നാട്ടിൽ ടിവികെ സർക്കാരിന് സിപിഎം നൽകിയ പിന്തുണയെ ന്യായീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം. 'ഡിഎംകെ പിന്തുണയുള്ള എഐഎഡിഎംകെ സർക്കാർ' ഉൾപ്പെടെയുള്ള മറ്റ് രാഷ്ട്രീയ സാഹചര്യങ്ങൾ അപ്രായോഗികമായതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.(CPM State Secretary P Shanmugam Explains Support To TVK Government) ടിവികെയുടെ വിജയം സോഷ്യൽ മീഡിയയിലെ സ്വാധീനം...

തമിഴ്‌നാട്ടിലെ മൂന്ന് വയസ്സുകാരിയുടെ പീഡനക്കൊല: ‘സിംഗപ്പെൺ’ പദ്ധതി നിലനിൽക്കെ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനം | Three year old girl raped and murdered

തിരുവള്ളൂർ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കാൻ മുഖ്യമന്ത്രി വിജയ് 'സിംഗപ്പെൺ' സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ, തിരുവള്ളൂരിൽ മൂന്ന് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് സംസ്ഥാനത്ത് വലിയ പ്രക്ഷോഭത്തിന് വഴിവെച്ചിരിക്കുകയാണ്. ഞായറാഴ്ച വീടിനടുത്തുവെച്ച് കാണാതായ കുട്ടിയെ പിന്നീട് ഗുരുതരമായ പരിക്കുകളോടെ സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.(Three year old girl...

തമിഴ്‌നാട്ടിൽ ജാതി സെൻസസ് വേണം: മുഖ്യമന്ത്രി C ജോസഫ് വിജയിയെ കണ്ട് അൻപുമണി രാമദാസ് | Anbumani Ramadoss

ചെന്നൈ: തമിഴ്‌നാട്ടിൽ ജാതി അധിഷ്ഠിത സെൻസസ് അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി സി. ജോസഫ് വിജയിക്ക് കൈമാറി പി.എം.കെ അധ്യക്ഷൻ അൻപുമണി രാമദാസ്. സെക്രട്ടേറിയറ്റിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്.(Anbumani Ramadoss Submits Resolution For Caste Census To Chief Minister Vijay) സംസ്ഥാനത്തെ 69 ശതമാനം സംവരണ നയം നിയമപരമായി സംരക്ഷിക്കാൻ ജാതി...

തിരുപ്പരൻകുന്ദ്രം ദീപം തെളിക്കൽ വിവാദം: TVK നിലപാടിനെ പ്രശംസിച്ച് ഇടതുപാർട്ടികളും സഖ്യകക്ഷികളും | TVK Government

ചെന്നൈ: തിരുപ്പരൻകുന്ദ്രം ദീപം തെളിക്കൽ വിഷയത്തിൽ നിലവിലെ രീതി തന്നെ തുടരുമെന്ന ടിവികെ (TVK) സർക്കാരിന്റെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച സർക്കാരിനെ പ്രശംസിച്ച് ഇടതുപാർട്ടികളും ഡിഎംകെ സഖ്യത്തിലെ മനിതനേയ മക്കൾ കക്ഷിയും രംഗത്തെത്തി. തിരുപ്പരൻകുന്ദ്രത്ത് രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാർ നേരത്തെ...

‘വിജയുടെ ഫാൻ ക്ലബ് പ്രസിഡന്റായി ഖാദർ മൊയ്തീൻ മാറി’: മുസ്ലീം ലീഗിനെതിരെ DMKയുടെ രൂക്ഷ വിമർശനം | DMK Criticizes IUML Chief

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന് പിന്തുണ നൽകുന്ന കെ.എം. ഖാദർ മൊയ്തീനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. ഖാദർ മൊയ്തീൻ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിനെപ്പോലെയല്ല, മറിച്ച് വിജയിയുടെ 'ഫാൻ ക്ലബ് പ്രസിഡന്റിനെ' പോലെയാണ് പെരുമാറുന്നതെന്ന് മുൻ ഡിഎംകെ എംപി എം.എം. അബ്ദുള്ള ആരോപിച്ചു.(DMK Criticizes IUML Chief...
- Advertisement -spot_img

Latest News

‘CPM നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണം, ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയാണെന്ന് പഠിക്കണം, ഭരണം മാറിയത് ഇപ്പോഴും അമ്പലപ്പുഴയിലെ പൊലീസുകാർ അറിഞ്ഞിട്ടില്ല’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: സി പി എമ്മിന് നേർക്ക് വീണ്ടും ആഞ്ഞടിച്ച് ജി. സുധാകരൻ. സി.പി.എം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന്...
- Advertisement -spot_img