HomeNational'നിങ്ങളിൽ ഒരുവനാണ്, വിശപ്പിൻ്റെ വിലയറിയുന്നവനാണ്': നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ് |...

‘നിങ്ങളിൽ ഒരുവനാണ്, വിശപ്പിൻ്റെ വിലയറിയുന്നവനാണ്’: നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ് | CM Vijay Announces Free Electricity

ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ് തന്റെ കന്നി പ്രസംഗത്തിലൂടെ ജനമനസ്സുകളിൽ ആവേശം വിതറി. ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ചും നിർണ്ണായകമായ മൂന്ന് ഉത്തരവുകളിൽ ഒപ്പിട്ടുമാണ് വിജയ് തന്റെ ഭരണം ആരംഭിച്ചത്. ഓരോ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സംസ്ഥാനത്ത് ലഹരി ഉന്മൂലനം ചെയ്യാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക സുരക്ഷാ സ്ക്വാഡുകളുടെ രൂപീകരണം എന്നിവയാണ് വിജയ് അധികാരമേറ്റ ഉടൻ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങൾ.(CM Vijay Announces Free Electricity And Slams DMK In Maiden Speech)

രാജകുടുംബത്തിൽ നിന്ന് വന്നവനല്ല, ഒരു സിനിമയിലെ സഹസംവിധായകന്റെ മകനാണ്. വിശപ്പിന്റെ വിലയറിയുന്ന നിങ്ങളിൽ ഒരാളാണ് ഞാൻ. ജനങ്ങളുടെ ചില്ലിക്കാശ് പോലും എന്റെ കൈകൾ തൊടില്ല, എന്ന് ഉറച്ച ശബ്ദത്തിൽ വിജയ് പ്രഖ്യാപിച്ചു. ജീവിതത്തിലെ പ്രതിസന്ധികളെയും നേരിട്ട അവഗണനകളെയും കുറിച്ച് സംസാരിച്ച അദ്ദേഹം, തന്റെ യാത്രയിൽ ഒപ്പം നിന്നവർക്ക് ഈ വിജയം സമർപ്പിച്ചു.

ഖജനാവ് കാലിയാക്കി വഷളായ സാമ്പത്തിക സ്ഥിതിയിലാണ് മുൻ സർക്കാർ പോയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്ക് എന്തെങ്കിലും പ്ലാൻ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് ഈ സ്റ്റേഡിയത്തിന് പുറത്ത് ഉപേക്ഷിച്ചേക്കുക. ഇവിടെ ഒന്നിലധികം അധികാര കേന്ദ്രങ്ങളുണ്ടാകില്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു കേന്ദ്രം മാത്രമേ ഉണ്ടാകൂ, അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ 59 വർഷമായി തമിഴ്നാട് ഭരിച്ച ദ്രാവിഡ കക്ഷികൾക്ക് പകരം പുതിയൊരു രാഷ്ട്രീയ യുഗം പിറന്നുവെന്ന് വിജയ് പറഞ്ഞു. ആറു പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ സർക്കാരിനുണ്ട്. ചടങ്ങിലെത്തിയ രാഹുൽ ഗാന്ധിക്കടക്കം അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. കുട്ടികളും സ്ത്രീകളും അടങ്ങുന്ന വൻ ജനസാഗരമാണ് തന്റെ പ്രിയ നേതാവിന്റെ വാക്കുകൾ കേൾക്കാൻ നെഹ്‌റു സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്.

Story Summary 

After being sworn in as Tamil Nadu Chief Minister, Vijay announced 200 units of free electricity and special squads for drug eradication and women’s safety. In a powerful speech, he attacked the former DMK government over the state’s financial crisis and vowed to lead a transparent, corruption-free administration focused on social justice.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...