Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaപ്രതികൂല കാലാവസ്ഥ: എറണാകുളത്ത് കാർഷിക മേഖലയിൽ കനത്ത തിരിച്ചടി | Adverse weather

പ്രതികൂല കാലാവസ്ഥ: എറണാകുളത്ത് കാർഷിക മേഖലയിൽ കനത്ത തിരിച്ചടി | Adverse weather

🎙️ Latest Podcast

കൊച്ചി: ജില്ലയിൽ ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടുനിന്ന പ്രതികൂല കാലാവസ്ഥയിൽ 43.38 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. കൊടും ചൂടിന് പിന്നാലെയെത്തിയ ശക്തമായ കാറ്റും മഴയും ജില്ലയിലെ 11,385 കർഷകരുടെ പ്രതീക്ഷകളാണ് തകർത്തത്. ഏകദേശം 4297.08 ഹെക്ടറിലെ കൃഷിയെ കാലാവസ്ഥാ വ്യതിയാനം ബാധിച്ചു.(Adverse weather, Heavy setback to agricultural sector in Ernakulam)

കൃഷിനാശത്തിൽ ഏറ്റവും വലിയ ആഘാതം നേരിട്ടത് വാഴ കർഷകർക്കാണ്. 35.37 കോടി രൂപയുടെ വാഴകൃഷി നശിച്ചു. 3966.02 ഹെക്ടറിലെ വാഴകളാണ് നശിച്ചത്. കോതമംഗലം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഇവിടെ മാത്രം 3.20 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലകളിലും വ്യാപകമായ നാശമുണ്ടായി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.