തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് അടൂർ പ്രകാശ്. നാളെ കോൺഗ്രസ് അധികാരത്തിലേക്ക് എത്തുന്ന സുദിനമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ യാതൊരുവിധ ആശങ്കകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Congress will come to power tomorrow, says Adoor Prakash)
സിപിഐഎമ്മിന്റെ ഘടനാ രീതിയല്ല കോൺഗ്രസിനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണമെന്ന് എ ഐ സി സി തീരുമാനിക്കും. ആ തീരുമാനം എന്തായാലും പാർട്ടി ഒറ്റക്കെട്ടായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിലെത്തിയാൽ ചർച്ചകൾ നീണ്ടുപോകില്ല. ഹൈക്കമാൻഡുമായി ആലോചിച്ച് വളരെ വേഗത്തിൽ തന്നെ തീരുമാനമുണ്ടാകും. സംസ്ഥാനത്ത് ഇത്തവണ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് അടൂർ പ്രകാശ് അവകാശപ്പെട്ടു.

