തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പോലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ ആർ. ശ്രീലേഖയെ ചോദ്യം ചെയ്യും. നാളെ ഇതുസംബന്ധിച്ച നോട്ടീസ് ശ്രീലേഖ ഉൾപ്പെടെയുള്ള പ്രതികൾക്ക് നൽകും. (Slogan insulting the police force, R Sreelekha will be given notice )
നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. രണ്ട് കൗൺസിലർമാരും മറ്റ് നാല് പേരും കണ്ടാലറിയാവുന്ന 50 പേരും എന്ന നിലയിലായിരുന്നു ആദ്യത്തെ എഫ്.ഐ.ആർ. പ്രതിഷേധം ശക്തമായതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ശ്രീലേഖ ഉൾപ്പെടെ 20 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

