HomeKeralaവിദേശത്ത് ജോലിയും ഓൺലൈൻ ടാസ്കും; ആലപ്പുഴയിൽ 32 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ്...

വിദേശത്ത് ജോലിയും ഓൺലൈൻ ടാസ്കും; ആലപ്പുഴയിൽ 32 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ് | Alappuzha Online Fraud

ആലപ്പുഴ: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതിനിടെ ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥനും ബാങ്ക് ജീവനക്കാരനും തട്ടിപ്പിനിരയായി (Alappuzha Online Fraud). വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും ഓൺലൈൻ ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്. മകൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പുന്നപ്ര തെക്ക് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് 9,56,500 രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി സ്മിതയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.ഖത്തർ എയർവേയ്‌സിൽ എച്ച്.ആർ മാനേജരാണെന്ന് വിശ്വസിപ്പിച്ച പ്രതി, മകൾക്ക് അസിസ്റ്റന്റ് എച്ച്.ആറായി ജോലി നൽകാമെന്ന് ഉറപ്പുനൽകി.

2025 ജൂലൈ മുതൽ വിവിധ ഘട്ടങ്ങളിലായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലൂടെ പണം കൈമാറി. ഫെബ്രുവരിയിൽ മൂന്ന് ലക്ഷം രൂപ പ്രതിയുടെ അമ്മയ്ക്ക് നേരിട്ട് നൽകുകയും ചെയ്തു.

ഓൺലൈൻ ടാസ്ക്കുകൾ പൂർത്തിയാക്കിയാൽ വൻ തുക നൽകാമെന്ന് വിശ്വസിപ്പിച്ച് മുതുകുളം സ്വദേശിയായ ബാങ്ക് ജീവനക്കാരനിൽ നിന്ന് 25.02 ലക്ഷം രൂപ തട്ടിയെടുത്തു.ടെലിഗ്രാം വഴി ‘ഹോട്ടൽ ടുനൈറ്റ്’ എന്ന കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയ സംഘം, ഹോട്ടൽ റൂം ബുക്കിംഗുമായി ബന്ധപ്പെട്ട ജോലികൾ നൽകി.

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ 21 തവണയായാണ് 25,02,572 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചത്. ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ പരാതി നൽകാൻ വൈകിയതും തുക വർധിക്കാൻ കാരണമായി.

ആലപ്പുഴ സൈബർ ക്രൈം പോലീസും സൗത്ത് പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതമായ ഓൺലൈൻ ലിങ്കുകളോ ജോലി വാഗ്ദാനങ്ങളോ വിശ്വസിച്ച് പണം കൈമാറരുതെന്ന് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.

Story Summary: In two separate online fraud cases in Alappuzha, a police officer and a bank employee lost a combined total of over ₹32 lakh. A police officer was duped of ₹9.5 lakh by a woman from Balussery promising a job for his daughter in Qatar Airways. Meanwhile, a bank employee from Muthukulam lost ₹25.02 lakh through a Telegram-based hotel booking task scam. Investigations by the Cyber Crime and South Police are underway.

Clickable Info Box

Latest updates

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ;...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...