Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeCrimeആൾക്കൂട്ടക്കൊല: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; 6 പേർ...

ആൾക്കൂട്ടക്കൊല: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; 6 പേർ കസ്റ്റഡിയിൽ | Mob lynching

🎙️ Latest Podcast

എറണാകുളം : പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. പെരുമ്പാവൂർ മുടിക്കലിലെ പ്ലൈവുഡ് കമ്പനിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവും അതിഥി തൊഴിലാളിയാണ് എന്നാണ് വിവരം.(Mob lynching, Guest worker beaten to death on suspicion of theft in Perumbavoor)

സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് പേരെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് സഹോദരന്മാരടക്കമുള്ള സംഘമാണ് അക്രമം നടത്തിയത്. അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരെ പ്ലൈവുഡ് കമ്പനിയിൽ നിന്ന് തന്നെയാണ് പിടികൂടിയത്.

തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പ്ലൈവുഡ് കമ്പനിയിലെ ‘കോർ’ ഉപയോഗിച്ചാണ് യുവാവിനെ അടിച്ചത്. മർദ്ദനത്തിൽ യുവാവിന്റെ പല്ലുകൾ ഒടിഞ്ഞുപോയി. മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായ പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.