HomeKerala Assembly Election 2026'അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് എനിക്കെതിരെ അപരന്മാരെ നിർത്തി': PV അൻവർ...

‘അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് എനിക്കെതിരെ അപരന്മാരെ നിർത്തി’: PV അൻവർ | PV Anvar

കോഴിക്കോട്: ബേപ്പൂരിൽ അപരന്മാരെ മുൻനിർത്തി ഇടത് മുന്നണി പരാജയഭീതി മറികടക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവർ. തനിക്കെതിരെ നാല് അപരന്മാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും ഏറ്റവും കൂടുതൽ അപരന്മാരെ നേരിടുന്ന സ്ഥാനാർത്ഥി താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(There will be a votes against the Chief Minister’s arrogance, says PV Anvar)

ബേപ്പൂരിൽ പി.വി. അൻവറിന് വെല്ലുവിളിയായി അൻവർ, അൻവർ മൊയിദീൻ, അൻവർ അലി, അൻവർ എൻ.എം എന്നിങ്ങനെ നാല് അപരന്മാരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് തനിക്കെതിരെ അപരന്മാരെ നിർത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയപ്പെടുമെന്ന ഭയമാണ് ഇതിന് പിന്നിൽ എന്നും പി വി അൻവർ വ്യക്തമാക്കി.

മുഹമ്മദ് റിയാസിനും രണ്ട് അപരന്മാരുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ ഇടപെടലുകൾ അദ്ദേഹത്തിന്റെ അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും തെളിവാണെന്ന് അൻവർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഈ സമീപനത്തിനെതിരായ ശക്തമായ ജനവിധി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Clickable Info Box