HomeKerala'അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്, സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരെ ന്യായീകരിക്കുന്നത് പ്രതിപക്ഷം':...

‘അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്, സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരെ ന്യായീകരിക്കുന്നത് പ്രതിപക്ഷം’: മുഖ്യമന്ത്രി | Chief Minister

ഇടുക്കി: വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമിടയിൽ അതിജീവിതയ്‌ക്കൊപ്പമുള്ള തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്കെതിരെ സൈബർ പട വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.(Opposition justifies those who abuse women, Chief Minister)

ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല, അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്. അവരോടൊപ്പം നിൽക്കുക എന്നത് ബോധപൂർവ്വമായ നിലപാടാണ്, മുഖ്യമന്ത്രി പറഞ്ഞു. കപ്പ് കൈയിലെത്തിയത് യാദൃശ്ചികമാണെങ്കിലും അവളോടൊപ്പം നിൽക്കുന്നത് ബോധപൂർവ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളെ ഈ സംഭവവുമായി താരതമ്യം ചെയ്യുന്നതിനെ മുഖ്യമന്ത്രി വിമർശിച്ചു. ഗണേഷ് കുമാറിന്റെ കാര്യത്തിൽ ഉണ്ടായത് കേവലം കുടുംബ പ്രശ്നങ്ങളാണെന്നും അദ്ദേഹത്തിന്റെ ഭാര്യ പരാതിയുമായി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ നിലപാടുകൾ സാംസ്കാരിക കേരളത്തിന് ചേർന്നതല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരെ ന്യായീകരിക്കുന്ന സംഘമായി പ്രതിപക്ഷം മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

WhatsApp Channel Banner

Latest updates

പൊള്ളാച്ചി – പഴനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ...

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി - പഴനി ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു (Pollachi Palani highway accident). ഞായറാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക്...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം: 12 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പുതുക്കി (Kerala rain update 2026). പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്....

മഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു...

മലപ്പുറം: മഞ്ചേരിയിൽ കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു (Manjeri drowning accident). മഞ്ചേരി കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീഹരി (19) ആണ് മരിച്ചത്. ബിരുദ വിദ്യാർത്ഥിയാണ് ശ്രീഹരി. ഞായറാഴ്ച...

പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Pune Pimpri Malayali family death). തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ പി.എസ്. വിനോദ് (47), ഭാര്യ സിൽജ...

പേര്യ ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ: കണ്ണൂർ –...

കണ്ണൂർ: കനത്ത മഴ തുടരുന്നതിനിടെ കണ്ണൂർ-വയനാട് അതിർത്തി മേഖലയായ പേര്യ ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ (Perya Churam landslide). ഇതേത്തുടർന്ന് റോഡിൽ മണ്ണും കൂറ്റൻ കല്ലുകളും വീണ് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....