Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeCrimeലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിൻ്റെ മൃതദേഹം: കൊലപാതകമെന്ന് സംശയം | Murder

ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിൻ്റെ മൃതദേഹം: കൊലപാതകമെന്ന് സംശയം | Murder

🎙️ Latest Podcast

കാസർഗോഡ്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് കരുതപ്പെടുന്ന യുവാവിന്റെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Body of man found in a pit dug for a lift, Murder suspected)

ചൊവ്വാഴ്ച രാത്രി കെട്ടിട ഉടമയുടെ മകൻ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മൃതദേഹം ലിഫ്റ്റിനായി എടുത്ത കുഴിയിൽ കിടക്കുന്നത് കണ്ടത്.  വലിച്ചിഴച്ചതിന്റെ പാടുകൾ വ്യക്തമായി കാണാനുണ്ട്. ഇത് കൊലപാതകമാണെന്നാണ് സംശയിക്കുന്നത്.

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരിച്ച യുവാവ് ആരെല്ലാമായാണ് അവസാനമായി ബന്ധപ്പെട്ടതെന്ന് കണ്ടെത്താൻ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.