മലപ്പുറം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തത വരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിവാദത്തിൽ പാർട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The party has no obligation, MV Govindan on the Global Ayyappa Sangamam)
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അത് ഉത്തരവാദിത്വപ്പെട്ടവർ തന്നെ തിരുത്തണം. പിഴവുകൾ ഉണ്ടെങ്കിൽ അത് ന്യായീകരിക്കാൻ പാർട്ടി നിൽക്കില്ല. വിവാദങ്ങളെക്കുറിച്ച് മറുപടി പറയേണ്ടത് സംഘാടകരാണ്. അവർ തന്നെ ഇതിൽ കൃത്യമായ വിശദീകരണം നൽകണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.



