HomeKeralaദേശീയ പണിമുടക്ക്: കേരളം നിശ്ചലം; സെക്രട്ടറിയേറ്റിൽ ഹാജർ നില കുറഞ്ഞു, മിക്ക...

ദേശീയ പണിമുടക്ക്: കേരളം നിശ്ചലം; സെക്രട്ടറിയേറ്റിൽ ഹാജർ നില കുറഞ്ഞു, മിക്ക ജില്ലകളിലും KSRTC സർവീസ് നടത്തുന്നില്ല, വാഹനങ്ങൾ തടഞ്ഞു, യാത്രക്കാർ വലഞ്ഞു, ട്രെയിൻ സർവീസുകൾ സാധാരണ നിലയിൽ | National strike

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതം നിലച്ചതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി.(National strike, Kerala affected, KSRTC services not operating in most districts)

തലസ്ഥാനത്ത് പണിമുടക്ക് ശക്തമാണ്. ജോലിക്കെത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ സമരക്കാർ തടഞ്ഞു. കൊച്ചിയിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായും നിലച്ചു. എന്നാൽ കൊച്ചി മെട്രോ, യൂബർ, ഒരു വിഭാഗം പ്രൈവറ്റ് ടാക്സികൾ എന്നിവ സർവീസ് നടത്തുന്നത് യാത്രക്കാർക്ക് ആശ്വാസമായിട്ടുണ്ട്.

മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്ന് ഒരു കെ.എസ്.ആർ.ടി.സി ബസ് പോലും സർവീസ് നടത്തിയില്ല. ഇന്നലെ സർവീസ് തുടങ്ങിയ ബസുകൾ തിരികെ വരുന്നത് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പാലക്കാട്ടെ പ്രധാന മാർക്കറ്റുകൾ നിശ്ചലമാണ്. വയനാട്ടിലും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ഇരു ജില്ലകളിലും സ്വകാര്യ ബസുകളോ കെ.എസ്.ആർ.ടി.സിയോ നിരത്തിലിറങ്ങിയിട്ടില്ല. സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിരുന്നു.

സെക്രട്ടേറിയറ്റിലടക്കം ഹാജർ നില വളരെ കുറവാണ്. പണിമുടക്ക് തടയാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ജീവനക്കാർ വിട്ടുനിന്നു. 4600-ഓളം ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ഇന്ന് രാവിലെ 11 മണി വരെ വെറും 491 പേർ (10.6%) മാത്രമാണ് ജോലിക്ക് ഹാജരായത്. കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്കൂളിൽ അധ്യാപകരെ സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞത് വലിയ സംഘർഷത്തിന് കാരണമായി. സ്കൂൾ ഗേറ്റിൽ കൊടികുത്തി ഉപരോധിച്ച സമരാനുകൂലികൾ ഒരു വിദ്യാർത്ഥിയുടെ മുഖത്തടിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. വയനാട് കൽപ്പറ്റയിൽ ചരക്ക് ലോറി ഡ്രൈവറും ഐ.എൻ.ടി.യു.സി പ്രവർത്തകരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇവിടെ തുറന്നുപ്രവർത്തിക്കാൻ ശ്രമിച്ച സ്വകാര്യ ബാങ്ക് എ.ഐ.ടി.യു.സി പ്രവർത്തകർ ഇടപെട്ട് അടപ്പിച്ചു.

പാലക്കാട് ജില്ലയിൽ പണിമുടക്ക് പൂർണ്ണ സ്തംഭനമാണ് ഉണ്ടാക്കിയിരിക്കുന്നത്. മണ്ണാർക്കാടും പട്ടാമ്പിയിലും പ്രകടനമായെത്തിയ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞതോടെ ഗതാഗതം മുടങ്ങി. അന്തർ സംസ്ഥാന ബസുകളടക്കം പാലക്കാട് നിരത്തിലിറങ്ങിയില്ല. ആലത്തൂർ, ഒറ്റപ്പാലം മേഖലകളിലും കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്.

ഇടുക്കി കട്ടപ്പനയിൽ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളും മുത്തൂറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സമരാനുകൂലികൾ അടപ്പിച്ചു. ജില്ലയിലെ തോട്ടം മേഖല നിശ്ചലമാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ എത്താത്തതും പ്രതിസന്ധി രൂക്ഷമാക്കി. വയനാട്ടിലും സമാനമായ സ്ഥിതിയാണുള്ളത്. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ഇടത്-വലത് മുന്നണി പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. അപൂർവ്വം ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ജില്ലയിൽ നിരത്തിലിറങ്ങിയത്.

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ നിലച്ചു. കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, ഇടുക്കി കുമളിയിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ മുടക്കമില്ലാതെ തുടരുന്നത് അയ്യപ്പഭക്തർക്ക് ആശ്വാസമായി.

WhatsApp Channel Banner

Latest updates

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു |...

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine year old boy drowned Pattuvam). വൈകുന്നേരത്തോടെ...

അച്ഛന്റെ ശിരസ്സിൽ തന്റെ പൊലീസ് തൊപ്പിയണിയിച്ച് വിഷ്ണു; ഐ.ആർ.ബി...

റിപ്പോർട്ട് : അൻവർ ഷരീഫ്  പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡിന് ശേഷം പാണ്ടിക്കാട് ഐ.ആർ.ബി ഗ്രൗണ്ട് അപൂർവ്വവും വികാരനിർഭരവുമായ നിമിഷങ്ങൾക്ക് സാക്ഷിയായി (India Reserve...

പ്രശസ്ത നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ബി.ആർ....

മുംബൈ: പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു (Actor Pradeep Rawat passed away Mumbai). രക്താർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ബി.ആർ....

പന്തളത്ത് പിതാവിനെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:...

പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence)....

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് എടുക്കാം; എ.ഐ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ജനകീയവും ഡിജിറ്റൽ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം സജ്ജമാകുന്നു (KSRTC WhatsApp ticket booking Kerala). കൊച്ചി, ചെന്നൈ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...