HomeWorld'വേദനയില്ലാത്ത മാതൃത്വം'; പാവകളെ സ്വന്തം കുഞ്ഞുങ്ങളായി പരിപാലിക്കുന്നു, പാവയെ സംഗീത നിശയ്ക്ക്...

‘വേദനയില്ലാത്ത മാതൃത്വം’; പാവകളെ സ്വന്തം കുഞ്ഞുങ്ങളായി പരിപാലിക്കുന്നു, പാവയെ സംഗീത നിശയ്ക്ക് കൊണ്ടുവന്നതോടെയാണ് ഈ തരംഗം തുടങ്ങി | Painless Parenthood cotton dolls

യഥാർത്ഥ കുട്ടികളെ വളർത്തുന്നതിലെ ഉത്തരവാദിത്തങ്ങളും സമ്മർദ്ദങ്ങളും ഒഴിവാക്കി, കോട്ടൺ പാവകളെ സ്വന്തം കുഞ്ഞുങ്ങളായി പരിപാലിക്കുന്ന പുതിയൊരു ജീവിതരീതി ചൈനീസ് യുവതലമുറയിൽ സജീവമാകുന്നു (Painless Parenthood cotton dolls). ഇതിനെ ‘വേദനയില്ലാത്ത മാതൃത്വം’ എന്നാണ് ഈ പാവപ്രേമികൾ വിശേഷിപ്പിക്കുന്നത്. 2015 -ലാണ് ഈ വിചിത്രമായ ശീലം ചൈനയിൽ ആരംഭിച്ചത്. കൊറിയൻ സംഗീത ബാൻഡായ EXO-യിലെ അംഗമായ ചെൻ (Kim Jong-dae)-ന്‍റെ രൂപത്തിലുള്ള ഒരു പാവയെ ആരാധകർ സംഗീത നിശയ്ക്ക് കൊണ്ടുവന്നതോടെയാണ് ഈ തരംഗം തുടങ്ങിയത്. പിന്നീട് ഇത് ഏഷ്യയിലുടനീളം പടരുകയും ചൈനയിൽ വലിയൊരു വിപണിയായി മാറുകയും ചെയ്തു.

ചൈനീസ് വിപണിയിൽ ഇപ്പോൾ പ്രധാനമായും രണ്ട് തരം പാവകളാണുള്ളത്. ‘അട്രിബ്യൂട്ടഡ് ഡോൾസ്’ എന്ന പേരിലറിയപ്പെടുന്ന സെലിബ്രിറ്റികളുടെയോ പ്രശസ്തമായ അനിമേഷൻ കഥാപാത്രങ്ങളുടെയോ രൂപത്തിലുള്ള പാവകളും നോൺ – അട്രിബ്യൂട്ടഡ് ഡോൾസ് ആയ പ്രത്യേക വ്യക്തികളുമായോ കഥാപാത്രങ്ങളുമായോ ബന്ധമില്ലാത്ത, ഡിസൈനർമാരുടെ ഭാവനയിൽ നിന്ന് സൃഷ്ടിക്കുന്ന പാവകളുമാണവ.

ഈ പാവകളെ വാങ്ങുന്ന യുവതികൾ തങ്ങളെത്തന്നെ ‘ഡോൾ മമ്മീസ്’ എന്നാണ് വിളിക്കുന്നത്. പുതിയൊരു പാവയ്ക്കായി ഓർഡർ ചെയ്ത് അത് കൈയ്യിൽ കിട്ടുന്നതുവരെയുള്ള കാത്തിരിപ്പിനെ തമാശയായി ഇവർ ‘ഗർഭ കാലം’ എന്ന് വിശേഷിപ്പിക്കുന്നു. പാവയെ കിട്ടിക്കഴിഞ്ഞാൽ തുടങ്ങുന്നത് കഠിനമായ പരിചരണമാണ്. പാവകൾക്ക് മേക്കപ്പ് ഇടുക, വിലകൂടിയ വസ്ത്രങ്ങളും വിഗ്ഗുകളും അണിയിക്കുക, സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ നടത്തുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പാവകളെ വെയിൽ കൊള്ളിക്കാനും നടക്കാനും ഇവർ പുറത്ത് കൊണ്ടു പോകാറുമുണ്ടെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2023 ഒക്ടോബറിലുണ്ടായ ഒരു സംഭവം ഈ ട്രെൻഡിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. തന്‍റെ പാവയുടെ ജന്മദിനം ആഘോഷിക്കാൻ ഒരു യുവതി ചൈനയിലെ പ്രശസ്തമായ ‘ഹൈദിലാവോ’ റസ്റ്റോറന്‍റിൽ എത്തിയതായിരുന്നു സംഭവം. തന്‍റെ പാവയ്ക്ക് ഇരിക്കാൻ അവർ ‘ബേബി ചെയർ’ ആവശ്യപ്പെടുകയും ജന്മദിന ​ഗാനം പാടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അമ്പരന്നുപോയ റസ്റ്റോറന്‍റ് ജീവനക്കാർ പാവയ്ക്കായി ജന്മദിന ഗാനം പാടാൻ വിസമ്മതിച്ചു. ഇതിനെതിരെ യുവതി സമൂഹ മാധ്യമത്തിൽ രംഗത്തെത്തിയതോടെ വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചു.

ചൈനയിലെ അതിശക്തമായ തൊഴിൽ സമ്മർദ്ദം, ഏകാന്തത, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയിൽ നിന്ന് ഒരു മോചനമായാണ് യുവാക്കൾ ഈ വിനോദത്തെ കാണുന്നത്. യഥാർത്ഥത്തിൽ ഒരു കുട്ടിയെ വളർത്തുന്നതിനേക്കാൾ ചിലവ് കുറവാണെന്നതും, അതേസമയം ഒരു കുട്ടിയെ പരിപാലിക്കുന്നത് പോലെ വൈകാരികമായ ആശ്വാസം ലഭിക്കുന്നു എന്നതുമാണ് ഇതിന്‍റെ പ്രധാന ആകർഷണം. ഏകദേശം 1.4 ബില്യൺ ഡോളർ മൂല്യമുള്ള വലിയൊരു വിപണിയായി ചൈനയിൽ ഈ കളിപ്പാട്ട മേഖല ഇന്ന് മാറിക്കഴിഞ്ഞു.

WhatsApp Channel Banner

Latest updates

‘അദ്ദേഹം ടോയ്‌ലെറ്റിലാണ്, ദയവായി കുറച്ചു സമയം തരൂ’: ഉദയനിധി...

ചെന്നൈ: നടി തൃഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിൽ ഉയർന്നത് നാടകീയ രംഗങ്ങൾ. വീടിനുള്ളിൽ പോലീസും കുടുംബാംഗങ്ങളും തമ്മിൽ...

‘വീഴ്ചയുണ്ടെങ്കിൽ അത് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കുഴപ്പം, സംസ്ഥാന...

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളിലെ അപകാതകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ കുറ്റപ്പെടുത്തി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. അലർട്ടുകൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര കാലാവസ്ഥ വകുപ്പിനാണെന്ന് അദ്ദേഹം പറഞ്ഞു.(Revenue...

ഇടുക്കിയിൽ മലമ്പനി വ്യാപിക്കുന്നു: ആശങ്കയോടെ ആരോഗ്യവകുപ്പ് | Malaria...

ഇടുക്കി: സംസ്ഥാനത്ത് ഇടുക്കിയിൽ മലമ്പനി വ്യാപിക്കുന്നു. തോട്ടം മേഖലകളിൽ രോഗം വീണ്ടും പടരുന്നത് കടുത്ത ആശങ്കയാകുന്നു. അതിഥി തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ ആളുകളിലേക്കും രോഗം വ്യാപിക്കാൻ തുടങ്ങിയതാണ് മേഖലയെ ഭീതിയിലാഴ്ത്തുന്നത്.(Malaria Cases Rise In...

ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്,...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട്...

ദുബായിൽ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം:...

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.(Dubai Cylinder Explosion, Sheikh Zayed Road...

DON'T MISS

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...