Home⁠Tamil Nadu Electionതമിഴകത്ത് 'ദളപതി' തരംഗം: സർക്കാർ രൂപീകരിക്കാൻ വിജയുടെ ചടുല നീക്കങ്ങൾ, കണ്ണുവെച്ച്...

തമിഴകത്ത് ‘ദളപതി’ തരംഗം: സർക്കാർ രൂപീകരിക്കാൻ വിജയുടെ ചടുല നീക്കങ്ങൾ, കണ്ണുവെച്ച് CPMഉം കോൺഗ്രസും | Vijay TVK Leading In Tamil Nadu Election

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻശക്തിയായി മാറിയ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു. 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലെത്താൻ വിജയിന്റെ പാർട്ടിക്ക് 11 സീറ്റുകളുടെ കുറവുണ്ട്. ഈ വിടവ് നികത്താൻ ഡി.എം.കെ സഖ്യത്തിലെ ചെറുകക്ഷികളെയും സ്വതന്ത്രരെയും ഒപ്പം നിർത്താനാണ് വിജയുടെ നീക്കം.(Vijay TVK Leading In Tamil Nadu Election And Seeking Alliance For Government Formation)

ഡി.എം.കെ പാളയത്തിലുള്ള സി.പി.എമ്മിനെ സ്വന്തം പക്ഷത്തെത്തിക്കാനുള്ള ശ്രമങ്ങൾ വിജയ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പദ്മനാഭപുരം, കീഴ്വേലൂർ എന്നിവിടങ്ങളിൽ നിന്നുള്ള സി.പി.എം എം.എൽ.എമാരുടെ പിന്തുണ ടി.വി.കെ തേടിയതായാണ് വിവരം. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സി.പി.എം നേതൃത്വം.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയെ അഭിനന്ദിച്ച രാഹുൽ ഗാന്ധിയുടെ വാക്കുകൾ തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. യുവാക്കളുടെ ശബ്ദം അവഗണിക്കാൻ കഴിയില്ലെന്ന് രാഹുൽ വ്യക്തമാക്കിയതോടെ, ടി.വി.കെ – കോൺഗ്രസ് സഖ്യത്തിനുള്ള സാധ്യതകൾ രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. മുൻപ് വിജയിയുമായി കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിയും അഭിനന്ദനവുമായി എത്തിയത് ഈ നീക്കങ്ങൾക്ക് ആക്കം കൂട്ടുന്നു. ഡി.എം.കെ സഖ്യത്തിൽ തുടരുന്ന കോൺഗ്രസ്, വിജയിന്റെ ക്ഷണത്തോട് എങ്ങനെ പ്രതികരിക്കുമെന്നതിലാണ് തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവി ഇരിക്കുന്നത്.

Story Summary

Vijay’s Tamilaga Vettri Kazhagam (TVK) has emerged as the single largest party in Tamil Nadu with 107 seats and is now seeking support to reach the majority mark of 118. While Vijay is in talks with CPM, the appreciation from Rahul Gandhi has sparked intense speculation about a potential alliance with the Congress.

WhatsApp Channel Banner

Latest updates

‘ലബനനിലെ സൈനിക നീക്കം ഇസ്രായേൽ അവസാനിപ്പിക്കണം’: USമായുള്ള സമാധാന...

ടെഹ്റാൻ: ലബനനിലെ സൈനിക ആക്രമണങ്ങൾ ഇസ്രായേൽ പൂർണ്ണമായും അവസാനിപ്പിച്ചാൽ മാത്രമേ അമേരിക്കയുമായി സമാധാന കരാറിന് തയ്യാറാവുകയുള്ളൂ എന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ലബനന്റെ ഭൂപ്രദേശങ്ങളുടെ അഖണ്ഡത സംരക്ഷിക്കുന്നതും ഇസ്രായേൽ...

ഓൺലൈൻ വഴി അപകീർത്തിപ്പെടുത്തലും സൈബർ ആക്രമണവും: മഹാരാഷ്ട്ര സൈബർ...

മുംബൈ: മുംബൈയിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സമരക്കാരെ കൊണ്ടുപോയ പോലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് തടസ്സം നിന്ന് ശ്രദ്ധനേടിയ 27 കാരിയായ മോഡൽ റിയ യാദവ് ആഹിർ സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി. സംഭവത്തിന്റെ...

ധർമ്മേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ പാർട്ടിയും ആഘോഷവും: വിവാദത്തിൽപ്പെട്ട്...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് തൊട്ടുപിന്നാലെ, ആഘോഷവും നൃത്തവും സംഘടിപ്പിച്ച സി.ജെ.പി നേതാക്കളുടെ നടപടി പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തി. "രാജിയുടെ...

‘നൽകിയ ഉറപ്പ് പാലിക്കുക’: പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് നടപടിയിൽ...

ന്യൂഡൽഹി: നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും പ്രവർത്തകർക്കും നേരെ വിവിധ സംസ്ഥാനങ്ങളിൽ പോലീസ് കസ്റ്റഡി നടപടികളും അറസ്റ്റുകളും തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതികരണവുമായി കോക്ക്‌റോച്ച് ജനതാ പാർട്ടി. സമരം അവസാനിപ്പിച്ചത് കേന്ദ്ര...

‘കർണാടകയിലേക്ക് പോകരുത്’: ചർച്ചയിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി....

ചെന്നൈ: മേക്കേദാട്ടുവിൽ കാവേരി നദിക്ക് കുറുകെ അണക്കെട്ട് പണിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കർണാടക നൽകിയ ഉഭയകക്ഷി ചർച്ചയ്ക്കുള്ള ക്ഷണം തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിരസിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ...

DON'T MISS

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...