കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പതനം പൂർത്തിയാക്കി ബിജെപി അധികാരത്തിലേക്ക്. ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 208 ഇടത്തും വ്യക്തമായ ആധിപത്യം ഉറപ്പിച്ച ബിജെപി, സർക്കാർ രൂപീകരണ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.(BJP to form government in West Bengal on Tagore Jayanti after landslide win)
മുഖ്യമന്ത്രി മമത ബാനർജിക്ക് ഇത് ഇരട്ടി പ്രഹരമാണ്. സ്വന്തം തട്ടകമായ ഭവാനിപൂരിൽ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിയോട് 15,000 വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ 19,000 വോട്ടുകൾക്ക് മമത മുന്നിലായിരുന്നെങ്കിലും, അവസാന റൗണ്ടുകളിൽ സുവേന്ദു അട്ടിമറി വിജയം നേടിയെടുക്കുകയായിരുന്നു. ഭവാനിപൂരിന് പുറമെ നന്ദിഗ്രാമിലും സുവേന്ദു വിജയം ആവർത്തിച്ചു. ആർ.ജി. കർ മെഡിക്കൽ കോളേജ് വിഷയത്തിലുണ്ടായ ജനരോഷം മമതയുടെ പരാജയത്തിൽ നിർണ്ണായകമായെന്നാണ് വിലയിരുത്തൽ.
അതേസമയം, ബിജെപി വിജയാഹ്ലാദത്തിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മുർഷിദാബാദിലും ബഹാറാംപൂരിലും പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടതായും ഉദയ്നാരായൺപൂരിലെ സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റതായും പരാതിയുണ്ട്. ക്യാൻസർ ബാധിതനായ പ്രവർത്തകനെപ്പോലും ബിജെപി ഗുണ്ടകൾ ആക്രമിച്ചതായി ടിഎംസി നേതൃത്വം പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു.
Story Summary
BJP is set to form its first government in West Bengal on May 9, following a massive victory in 208 seats. Chief Minister Mamata Banerjee lost her Bhabanipur seat to Suvendu Adhikari, while the TMC accused BJP of widespread post-poll violence across the state.

