Home⁠Tamil Nadu Electionതമിഴ്‌നാട്ടിൽ വിജയ് തരംഗം; 105 സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുന്നു; ദ്രാവിഡ...

തമിഴ്‌നാട്ടിൽ വിജയ് തരംഗം; 105 സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുന്നു; ദ്രാവിഡ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് | Vijay TVK

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകൾ നീണ്ട ഡിഎംകെ – അണ്ണാഡിഎംകെ ദ്വിമുഖ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയ്‌യുടെ ടിവികെ വൻ കുതിപ്പ് നടത്തുന്നു (Vijay TVK). 234 മണ്ഡലങ്ങളിൽ 105 ഇടങ്ങളിലാണ് ടിവികെ നിലവിൽ ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ ഡിഎംകെയും പ്രധാന പ്രതിപക്ഷമായ അണ്ണാഡിഎംകെയും വിജയ് തരംഗത്തിൽ പിന്നിലായി.

എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി തമിഴ് മനം കവരുന്ന നേതാവായി വിജയ് മാറി. യുവാക്കൾക്കും സ്ത്രീകൾക്കും മത്സ്യത്തൊഴിലാളികൾക്കും നൽകിയ വാഗ്ദാനങ്ങൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയെന്നാണ് ഈ മുന്നേറ്റം വ്യക്തമാക്കുന്നത്. പ്രചാരണത്തിനിടെയുണ്ടായ വിവാദങ്ങളോ വെല്ലുവിളികളോ വിജയ്‌യുടെ ജനപ്രീതിയെ ബാധിച്ചില്ലെന്ന് ഫലങ്ങൾ തെളിയിക്കുന്നു.

കേവല ഭൂരിപക്ഷത്തിലേക്ക് കണ്ണുവെച്ച് വിജയ്

തമിഴ്‌നാട്ടിൽ ഭരണം പിടിക്കാൻ 118 സീറ്റുകളാണ് വേണ്ടത്. നിലവിൽ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്ന വിജയ്ക്ക് ഭൂരിപക്ഷം തികയ്ക്കാൻ 13 സീറ്റുകൾ കൂടി മതിയാകും. അണ്ണാഡിഎംകെ 64 സീറ്റുകളിലും ഡിഎംകെ 44 സീറ്റുകളിലുമാണ് മുന്നിലുള്ളത്. കോൺഗ്രസും ബിജെപിയും മൂന്ന് സീറ്റുകളിൽ വീതം ലീഡ് ചെയ്യുന്നു.

കൂട്ടുപിടിക്കുന്നത് ആരെ?

ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും പ്രഖ്യാപിച്ച വിജയ്, ഭരണം ഉറപ്പിക്കാൻ ആരുടെ പിന്തുണ തേടുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അട്ടിമറി സാധ്യതകൾ ഒഴിവാക്കാൻ വിജയിക്കുന്ന സ്ഥാനാർത്ഥികളെ മഹാബലിപുരത്തെ പൂഞ്ചേരിയിലുള്ള റിസോർട്ടിലേക്ക് മാറ്റാൻ വിജയ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Summary: Actor Vijay’s Tamilaga Vettri Kazhagam (TVK) has created a political earthquake in Tamil Nadu by leading in 105 seats, challenging the long-standing dominance of DMK and AIADMK. As the party nears the majority mark of 118, Vijay is set to emerge as a powerful third force in Tamil politics.

WhatsApp Channel Banner

Latest updates

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? ഞാനടക്കം അദ്ദേഹത്തെ വിമർശിക്കാറുണ്ട്’:...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിൽ ഭയമെന്തിനെന്ന് ചോദിച്ച് സി പി എം നേതാവ് ഇ.പി. ജയരാജൻ. പിണറായി വിജയനെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനടക്കമുള്ളവർ പാർട്ടി കമ്മിറ്റികളിൽ അദ്ദേഹത്തെ വിമർശിക്കാറുണ്ട് എന്ന്...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പെൺകുട്ടി സുരക്ഷ ആവശ്യപ്പെട്ടാൽ...

കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. പെൺകുട്ടി ആവശ്യപ്പെടുകയാണെങ്കിൽ സംരക്ഷണം നൽകണമെന്ന് എറണാകുളം പോലീസിന് ഹൈക്കോടതി കർശന നിർദ്ദേശം നൽകി.(Kumbh Mela viral...

അതിതീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക്...

തിരുവനന്തപുരം: വടക്കൻ ഒഡീഷയ്ക്കും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 1...

‘ദേവസ്വത്തിൻ്റെ സ്വത്തുക്കൾ ദേവന്റേത്, കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി’:...

കൊച്ചി: വാർഷിക വരവ്-ചെലവ് കണക്കുകൾ കൃത്യമായി നൽകാത്തതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കണക്കുകൾ ഓഡിറ്റ് വിഭാഗത്തിന് പൂർണ്ണമായി നൽകാത്തതിനാൽ മുഴുവൻ നടപടിക്രമങ്ങളും ഇരുട്ടിലാകുന്ന അവസ്ഥയാണെന്നും, കണക്കുകൾ സൂക്ഷിക്കുന്നതിൽ ദേവസ്വം...

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി തടഞ്ഞു: പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി...

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കരിങ്കല്ലിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും നീക്കം തമിഴ്‌നാട് സർക്കാർ നിരോധിച്ചു. മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്ന് മാസത്തേക്കാണ്...

DON'T MISS

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...