മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ് ബർഗിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഇറാന് സാധ്യമായ എല്ലാ പിന്തുണയും റഷ്യ വാഗ്ദാനം ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ റഷ്യ സജീവമായി ഇടപെടുമെന്ന് പുടിൻ ഉറപ്പുനൽകി.(Abbas Araghchi meets...
മുംബൈ: ദേശീയപാത അതോറിറ്റി (NHAI) എൻജിനീയറുടെ ദേഹത്ത് ചെളി ഒഴിച്ച കേസിൽ ബിജെപി മന്ത്രി നിതേഷ് റാണെയെ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോടതി ഒരു മാസം തടവിന് ശിക്ഷിച്ചു. 2019-ൽ നടന്ന സംഭവത്തിലാണ് കോടതിയുടെ വിധി. ശിക്ഷ വിധിച്ചെങ്കിലും, മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി റാണെയുടെ ശിക്ഷ കോടതി താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.(Maharashtra BJP minister Nitesh...
തിരുവനന്തപുരം: ചൂടിനോടൊപ്പം വൈദ്യുതി പ്രതിസന്ധിയിലും വലയുകയാണ് ജനങ്ങൾ. അതേസമയം പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതിനായുള്ള കരാറുകൾ പുതുക്കുന്നതിലും പവർ എക്സ്ചേഞ്ച് വഴിയുള്ള മുൻകൂർ ബുക്കിംഗിലും വന്ന കാലതാമസമാണ് തിരിച്ചടിയായത്. ഇതോടെ പീക്ക് സമയത്തെ നിയന്ത്രണം പലയിടത്തും ഒരു മണിക്കൂർ കടന്നു.(Power crisis in the state, KSEB's high-level meeting today)
വൈദ്യുതി വാങ്ങാനായി ഉണ്ടായിരുന്ന 200...
തിരുവനന്തപുരം: കണ്ണൂരിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ പലയിടത്തും സംഘർഷം. വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും തലസ്ഥാന നഗരത്തിലടക്കം ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു.(Nitin Raj's death, Hartal in progress in the state; Protests...
കൊളംബോ: തായ്‌ലൻഡിൽ നിന്ന് മടങ്ങിയ 22 ശ്രീലങ്കൻ ബുദ്ധസന്യാസിമാരെ വൻതോതിൽ കഞ്ചാവുമായി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടി. റെക്കോർഡ് അളവായ 242 പൗണ്ട് (ഏകദേശം 110 കിലോ) തീവ്ര പ്രഹരശേഷിയുള്ള 'കുഷ്' ഇനത്തിൽപ്പെട്ട കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.(22 Buddhist monks arrested at airport after record drug bust)
തായ്...
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയെ അഭിനന്ദിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, ദുരന്തമുഖത്ത് ലീഗ് നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളെ ബിനീഷ് പ്രകീർത്തിച്ചു. എന്നാൽ, ഇതോടൊപ്പം കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷമായ പരിഹാസവും ഉയർത്തി.(Heartfelt greetings to this great mind, Bineesh...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. നിലവിലെ നിയന്ത്രണങ്ങളുടെ സമയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കും.(Electricity crisis deepens, High-level meeting today; restrictions may...
തിരുവനന്തപുരം: കേരളത്തിൽ വേനൽ കഠിനമാകുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ ചൂട് അതികഠിനമായി തുടരുകയാണ്. ഇന്നലെ 39.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ പാലക്കാട്, ഇന്ന് 40 ഡിഗ്രി കടന്നേക്കുമെന്നാണ് പ്രവചനം.(Severe heat continues in...
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കിയും ഈജിപ്റ്റും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നു. ഇറാൻ അധികൃതരുമായി ഈ രാജ്യങ്ങളിലെ പ്രതിനിധികൾ ചർച്ചകൾ നടത്തി. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും പരിഗണിക്കൂ എന്ന് ഇറാൻ നിലപാടെടുത്തു.(Diplomatic move active...
ഇടുക്കി: പച്ചടിയിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകും. മരിച്ചത് വീട്ടമ്മയായ മേരിക്കുട്ടിയും മകൻ റെജിയുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കണ്ടെത്താൻ നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.(Nedumkandam double murder, Postmortem...
ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ ഡൽഹി കൊണാട്ട് പ്ലേസിൽ വെച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥൻ പെല്ലറ്റ് തോക്കിൽ നിന്ന് 7...