ഡമാസ്കസ്: ഇസ്രായേലുമായി സുരക്ഷാ കരാറിലെത്താൻ സിറിയ ശ്രമങ്ങൾ ആരംഭിച്ചതായി സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ. മറ്റ് പ്രമുഖ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(Syria And Israel Working On Security Agreement Says President Ahmed Al Sharaa)
ഗോലാൻ കുന്നുകളിന്മേലുള്ള സിറിയയുടെ പരമാധികാരവും അവകാശവും ഉപേക്ഷിക്കാതെ തന്നെ, സമഗ്രമായ സമാധാനത്തിലേക്ക് വഴിവെക്കുന്ന ഒന്നായിരിക്കും ഈ കരാറെന്ന് പ്രതീക്ഷിക്കുന്നതായി അഹമ്മദ് അൽ ഷറ പറഞ്ഞു. ഇസ്രായേലുമായി യാതൊരുവിധ സൈനിക സംഘർഷങ്ങൾക്കും സിറിയയ്ക്ക് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയ സന്ദർശിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഗോലാൻ കുന്നുകൾ സിറിയയുടെ ഭാഗമാണെന്ന് ഐ.യു.എൻ അംഗീകരിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
അതേസമയം, ലെബനനിൽ സൈനിക ഇടപെടൽ നടത്താൻ സിറിയയ്ക്ക് ഉദ്ദേശ്യമില്ലെന്നും, എന്നാൽ അവിടെ നിലനിൽക്കുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ലെബനൻ സർക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സിറിയൻ പ്രസിഡന്റ് അറിയിച്ചു. ലെബനനിലുണ്ടാകുന്ന അരാജകത്വം സിറിയയെയും നേരിട്ട് ബാധിക്കുമെന്നതിനാൽ, കേവലം സുരക്ഷാ മേഖലയ്ക്ക് പുറമെയുള്ള സമഗ്രമായ പരിഹാരമാണ് അവിടുത്തെ പ്രശ്നങ്ങൾക്കാവശ്യം. ലെബനനിൽ എല്ലാ ആയുധങ്ങളും യുദ്ധവും സമാധാനവും സംബന്ധിച്ച തീരുമാനങ്ങളും അവിടുത്തെ ഔദ്യോഗിക സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലാകണമെന്നാണ് സിറിയയുടെ നിലപാടെന്നും അഹമ്മദ് അൽ ഷറ കൂട്ടിച്ചേർത്തു.
Story Summary
Syrian President Ahmed al-Sharaa announced that Syria is working with international mediation to reach a security agreement with Israel, emphasizing it will not compromise Syria’s claim over the Golan Heights. He affirmed that Syria seeks no conflict with Israel and will not intervene militarily in Lebanon. Meanwhile, UN Secretary-General António Guterres reaffirmed that the United Nations recognizes the Golan Heights as Syrian territory.


