Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala
HomeNationalഗംഗാ നദിയിൽ ബോട്ടിലിരുന്ന് മദ്യപാനവും മാംസാഹാരം പാചകവും; വൈറൽ വീഡിയോയ്ക്ക് പിന്നാലെ...

ഗംഗാ നദിയിൽ ബോട്ടിലിരുന്ന് മദ്യപാനവും മാംസാഹാരം പാചകവും; വൈറൽ വീഡിയോയ്ക്ക് പിന്നാലെ അഞ്ചുപേർ അറസ്റ്റിൽ | Varanasi Ganga Boat Incident

🎙️ Latest Podcast

വാരണാസിയിലെ ഗംഗാ നദിയിൽ ബോട്ടിൽ വെച്ച് മദ്യപിക്കുകയും മാംസാഹാരം പാചകം ചെയ്യുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ (Varanasi Ganga Boat Incident). സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് നടപടി. ദശശ്വമേധ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അതുൽ അഞ്ജൻ ത്രിപാഠിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിയുകയും ജയിലിലടയ്ക്കുകയുമായിരുന്നു. സംഭവത്തിന് ഉപയോഗിച്ച ബോട്ട് പോലീസ് പിടിച്ചെടുത്തു.

ദീപക് കുമാർ, അജയ് സാഹ്നി, അരുൺ കുമാർ സാഹ്നി, അനുരാഗ് നിഷാദ്, രാഹുൽ സാഹ്നി എന്നിവരാണ് അറസ്റ്റിലായത്. ഇവർ 25-നും 32-നും ഇടയിൽ പ്രായമുള്ളവരാണ്. യുവാക്കളുടെ പ്രവർത്തിയിൽ ജനങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധത്തിന് കാരണമായി. ഈ സംഭവം നടന്നതിന് പിന്നാലെ വാരണാസി മുനിസിപ്പൽ കോർപ്പറേഷന്റെ സുപ്രധാന തീരുമാനം വീണ്ടും ചർച്ചയായിരിക്കുകയാണ്. ശ്രാവണ മാസത്തിന് മുന്നോടിയായി നഗരത്തിലെ മാംസ-മത്സ്യ വിപണനശാലകൾ നഗരത്തിന് പുറത്തേക്ക് മാറ്റാൻ കോർപ്പറേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. നഗരത്തിനുള്ളിലെ ഏകദേശം 350-ഓളം കടകൾ ഇതിനായി മാറ്റിസ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം.

Summary: Five individuals were arrested in Varanasi after a video showing them consuming alcohol and cooking chicken on a boat in the Ganga river went viral on social media. The incident sparked public outrage, with many local residents and social media users condemning it as an insult to the river’s sanctity. The police identified and jailed the suspects and confiscated the boat. The incident coincides with the Varanasi Municipal Corporation’s ongoing efforts to relocate meat and fish shops to the city’s outskirts ahead of the holy month of Sawan.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.