ചെന്നൈ: സംസ്ഥാനത്തെ അഴിമതി തുടച്ചുനീക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി തമിഴ്‌നാട് സർക്കാർ. സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഇനി നേരിട്ട് വാട്സാപ്പ് വഴി പരാതി നൽകാം. ഇതിനായി 9498180936 എന്ന പ്രത്യേക വാട്സാപ്പ് നമ്പർ സർക്കാർ പുറത്തുവിട്ടു.(Tamil Nadu anti corruption WhatsApp number, Tamil Nadu Launches Whatsapp Number To Report Government Corruption And Bribes)
കൂടാതെ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (DVAC) വിഭാഗത്തിന് dvac@nic.in എന്ന ഇമെയിൽ വഴിയോ, 044-22321090, 22321085, 22310989, 22342142 എന്നീ നമ്പറുകളിലേക്ക് വിളിച്ചോ പരാതി അറിയിക്കാവുന്നതാണ്. നേരിട്ട് പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് ചെന്നൈ ആലന്തൂരിലെ ഡി.വി.എ.സി ഓഫീസിലേക്ക് (DVAC, No 293, MKN Road, Alandur, Chennai – 600016) കത്തയക്കുകയും ചെയ്യാം. തമിഴ്‌നാട് സർക്കാരിന്റെ എല്ലാ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഈ വാട്സാപ്പ് നമ്പറും ഡി.വി.എ.സി പോർട്ടലിലേക്കുള്ള ലിങ്കും ഉടൻ തന്നെ പ്രദർശിപ്പിക്കും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും “കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്” എന്ന ബോർഡുകൾ തമിഴിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി എം. സായ് കുമാർ ജില്ലാ കളക്ടർമാർക്കും വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകി. മുൻ സർക്കാരുകൾ സമാനമായ നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും പല ഓഫീസുകളും ഇത് പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ സർക്കാർ സർക്കുലർ കർശനമായി നടപ്പിലാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഓഫീസുകളിൽ പരിശോധന നടത്തി കൃത്യമായ റിപ്പോർട്ട് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന് സമർപ്പിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Summary
The Tamil Nadu government has launched a dedicated WhatsApp number (9498180936) alongside existing DVAC hotlines and email addresses for citizens to report bribe demands. Chief Secretary M Sai Kumar issued a strict circular mandating all government offices to prominently display anti-bribery notice boards in Tamil and English, with district collectors ordered to inspect compliance.


