അഹമ്മദാബാദ്: അയോധ്യ രാമക്ഷേത്രത്തിലും ബദരീനാഥ് ധാമിലും സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾക്ക് പിന്നാലെ, ഗുജറാത്തിലെ പ്രശസ്തമായ അംബാജി ക്ഷേത്രത്തിൽ നിന്നുള്ള പഴയൊരു സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിക്കുന്നു. ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്ക പണം എണ്ണുന്നതിനിടെ ജീവനക്കാരൻ പണക്കിഴി മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്.(Ambaji Temple CCTV Theft, Old CCTV Video Resurfaces Amid Ayodhya Ram Mandir Donation Scam Probe)
എന്നാൽ, ഈ സംഭവം ഏകദേശം രണ്ട് മാസം മുൻപ് നടന്നതാണെന്നും കുറ്റക്കാർക്കെതിരെ അന്ന് തന്നെ കർശന നടപടി സ്വീകരിച്ചിരുന്നതായും ബനസ്‌കന്ത കളക്ടറും അംബാജി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയുമായ മിഹിർ പ്രവീൺകുമാർ പട്ടേൽ വ്യക്തമാക്കി. ക്ഷേത്ര ട്രസ്റ്റിന്റെ പരാതിയിൽ പോലീസും ആഭ്യന്തര വിഭാഗവും നടത്തിയ അന്വേഷണത്തിൽ മൂന്ന് താൽക്കാലിക ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഉടനടി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും കളക്ടർ അറിയിച്ചു.
എല്ലാ ചൊവ്വാഴ്ചയുമാണ് അംബാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണാറുള്ളത്. ഇത്തരത്തിൽ രണ്ട് മാസം മുൻപ് നടന്ന എണ്ണലിനിടെയാണ് ജീവനക്കാരൻ പണത്തിന്റെ കെട്ട് വിദഗ്ധമായി മാറ്റിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ ട്രസ്റ്റ് പോലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്ഷേത്രത്തിലെ പണം എണ്ണുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
Story Summary
An old CCTV video showing the theft of cash during donation counting at Gujarat’s Ambaji Temple has resurfaced online amid ongoing probes into fund embezzlement at Ayodhya’s Ram Temple. Banaskantha Collector Mihir Pravinkumar Patel clarified that the incident occurred two months ago, leading to the immediate arrest and termination of three temple employees


