HomeNationalഗ്രഹാം സ്റ്റെയിൻസിനേയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിംഗിൻ്റെ ശിക്ഷായിളവ് ഹർജിയിൽ...

ഗ്രഹാം സ്റ്റെയിൻസിനേയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിംഗിൻ്റെ ശിക്ഷായിളവ് ഹർജിയിൽ അടിയന്തര തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിനോട് സുപ്രീം കോടതി | Graham Staines Murder Case

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതി രവീന്ദ്ര പാൽ എന്ന ദാരാ സിംഗിന്റെ ശിക്ഷായിളവ് ഹർജിയിൽ അടിയന്തരമായി തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിനോട് സുപ്രീം കോടതി. ഹർജി പരിഗണിക്കുന്ന സമിതി ഉടൻ തന്നെ അന്തിമ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസ് തുടർവാദത്തിനായി ഓഗസ്റ്റ് 19-ലേക്ക് മാറ്റി.(Graham Staines Murder Case, Supreme Court Asks Odisha Committee To Move Fast On Dara Singh Remission Plea)

കേസിന്റെ രേഖകൾ ലഭ്യമാകാത്തതിനാൽ സമിതിയുടെ തീരുമാനം വൈകുകയാണെന്നും അതിനാൽ കേസ് മാറ്റിവെക്കണമെന്നും ഒഡീഷ സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാണ് കോടതി കേസ് ഓഗസ്റ്റിലേക്ക് മാറ്റിയത്. കഴിഞ്ഞ 25 വർഷത്തിലധികമായി ജയിലിൽ കഴിയുന്ന തനിക്ക് 2022-ലെ സംസ്ഥാന സർക്കാരിന്റെ പുതിയ ഇളവ് നയ പ്രകാരം അകാല റിലീസിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ദാരാ സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്.

1999 ജനുവരി 21-നാണ് ഒഡീഷയിലെ കോൺജഹാർ ജില്ലയിൽ വെച്ച് ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരെയും ദാരാ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം അവർ ഉറങ്ങിക്കിടന്ന വാഹനത്തിന് തീയിട്ട് കൊലപ്പെടുത്തിയത്. തനിക്ക് ഇപ്പോൾ 61 വയസ്സുണ്ടെന്നും ജയിലിൽ ഇതുവരെ പരോൾ പോലും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ ദാരാ സിംഗ്, തെറ്റുകളിൽ ഖേദിക്കുന്നുവെന്നും ശിഷ്ടകാലം സാമൂഹിക സേവനത്തിനായി മാറ്റിവെക്കാൻ ആഗ്രഹിക്കുന്നുവെന്നും കോടതിയെ അറിയിച്ചു.

Story Summary

The Supreme Court has directed the Odisha government’s remission committee to expedite its decision on the premature release plea of Bajrang Dal activist Ravindra Pal alias Dara Singh. Singh is serving a life sentence for the brutal 1999 murder of Australian missionary Graham Staines and his two young sons, who were burned alive in Odisha.

Clickable Info Box