വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ സമലിംഗ ലിവ്-ഇൻ പങ്കാളിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ ദീപാൻഷു റായ് (26) ആണ് വാടകവീട്ടിൽ വെച്ച് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ പങ്കാളിയായ സൊനാർപുര സ്വദേശി കുഷ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.(Varanasi Murder Same Sex Live In Partner Stabbed To Death)
തിങ്കളാഴ്ച രാത്രി ഇരുവർക്കും ഇടയിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചതായി അവകാശപ്പെട്ട ഇരുവരും തമ്മിൽ മദ്യപിച്ച ശേഷം നിരന്തരം വഴക്കിടാറുണ്ടായിരുന്നതായി അയൽവാസികൾ മൊഴി നൽകി. തിങ്കളാഴ്ച രാത്രി വഴക്കിനിടെ അടുക്കളയിലുണ്ടായിരുന്ന പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് കുഷ് പാണ്ഡെ, ദീപാൻഷുവിന്റെ നെഞ്ചിന് താഴെയായി അഞ്ചോളം തവണ കുത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി തന്നെ 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും രക്തത്തിൽ കുളിച്ചുകിടന്ന ദീപാൻഷു മരണപ്പെട്ടിരുന്നു. പോലീസിനോട് പ്രതി കുറ്റം സമ്മതിച്ചതായി ഭേലൂപൂർ എ.സി.പി ഗൗരവ് കുമാർ അറിയിച്ചു.
Story Summary
A 26-year-old man, Deepanshu Rai, was stabbed to death by his same-sex live-in partner Kush Pandey in UP’s Varanasi following a drunk altercation at their rented home. The accused contacted the 112 helpline himself after the crime. Police arrested Pandey, who confessed to the stabbing, and sent Rai’s body for post-mortem examination.


