കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന സി.പി.എം പ്രവർത്തകർ ജാമ്യം തേടി കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ അഞ്ചാം പ്രതി ശ്രീജിത്ത്, ഏഴാം പ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ് ജീവൻ തുടങ്ങിയ ഏഴ് പ്രതികളാണ് ആദ്യഘട്ടത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.(ED Officials Assault Case, CPM Activists Move Kerala High Court For Bail )
മുതിർന്ന അഭിഭാഷകരുടെ നിരയെയാണ് പ്രതികൾക്കായി വാദിക്കാൻ പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും വധശ്രമം നടത്തുകയും ചെയ്ത കേസിൽ രണ്ട് വട്ടം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ 24 പ്രതികൾ നിലവിൽ ജയിലിലാണ്.
പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനായി അന്വേഷണ സംഘം ഭാഗിക കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് ഇ.ഡിയുടെ നീക്കം. നാളെ മുതൽ അടുത്ത മാസം 4 വരെയുള്ള ദിവസങ്ങളിൽ വിവിധ ഹർജികൾ ഹൈക്കോടതി പരിഗണിക്കും.
Story Summary
Seven CPM activists accused of assaulting Enforcement Directorate (ED) officials in Kochi have moved the Kerala High Court for bail after remaining in jail for over 60 days. With top criminal lawyers representing the accused, the ED is preparing to strongly oppose the bail pleas in court.


