HomeWorldഇറാഖിൽ സൗദി - US സംയുക്ത വ്യോമാക്രമണം: 8 PMF പോരാളികൾ...

ഇറാഖിൽ സൗദി – US സംയുക്ത വ്യോമാക്രമണം: 8 PMF പോരാളികൾ കൊല്ലപ്പെട്ടു | Saudi US Joint Airstrikes

ബാഗ്ദാദ്: ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്ക് നേരെ സൗദി അറേബ്യയും അമേരിക്കൻ സെൻട്രൽ കമാൻഡും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ഇറാഖ് പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിലെ എട്ട് അംഗങ്ങളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.(Saudi US Joint Airstrikes Iraq PMF Members Killed Drone Attack Escalation)

സൗദിയിലെ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെ ഇറാഖ് അതിർത്തിയിൽ നിന്ന് ഡ്രോൺ ആക്രമണം നടത്തിയതി തിരിച്ചടിയായാണ് സംയുക്ത ആക്രമണമെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും പെട്രോളിയം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ സൗദി വ്യോമസേന തകർത്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രകോപനങ്ങൾക്ക് തുടക്കമിടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ആക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.

എന്നാൽ സൗദിക്കെതിരെയുള്ള ഡ്രോൺ ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പ് പ്രതികരിച്ചു. ആക്രമണം ഇറാഖിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പി.എം.എഫ് കുറ്റപ്പെടുത്തി. സംഭവത്തിൽ ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അദ്ദേഹം വ്യാഴാഴ്ച സൗദി അറേബ്യ സന്ദർശിക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.

Story Summary

Eight members of Iraq’s Popular Mobilisation Forces (PMF) were killed in joint Saudi-US airstrikes targeting Iran-backed militias. The strikes were launched in retaliation against recent drone attacks on Saudi petroleum infrastructure originating from Iraqi territory. PMF termed the operation a violation of Iraq’s sovereignty, while Iraqi Prime Minister Ali al-Zaidi ordered an investigation into the drone strikes ahead of his visit to Riyadh.

WhatsApp Channel Banner

Latest updates

ദിവസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാനിൽ വീണ്ടും അമേരിക്കൻ...

ടെഹ്റാൻ: ദിവസങ്ങൾ നീണ്ട താരതമ്യേന ശാന്തമായ സാഹചര്യത്തിന് ശേഷം ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന്...

വന്ദേമാതരത്തെ അധിക്ഷേപിക്കുന്നത് ക്രിമിനൽ കുറ്റം: ദേശീയ ബഹുമതി അധിക്ഷേപ...

ന്യൂഡൽഹി: 'ദേശീയ ബഹുമതി അധിക്ഷേപ വിരുദ്ധ (ഭേദഗതി) ബിൽ 2026' ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഹ്രസ്വമായ ചർച്ചയ്ക്ക് ശേഷമാണ് സഭ ബിൽ പാസാക്കിയത്. ഡി.എം.കെ എം.പി കനിമൊഴിയും ബി.ജെ.പി എം.പി സംബിത് പത്രയും...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

ബാങ്ക് മാനേജരെ മർദ്ദിച്ച കേസ്: MK അളഗിരിയുടെ മകൾ...

ചെന്നൈ: ചെന്നൈ അഡയാറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൽ.ആർ.ഐ ബ്രാഞ്ച് മാനേജരെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എം.കെ. അളഗിരിയുടെ മകൾ കയൽവിഴി അളഗിരി അറസ്റ്റിൽ. ചോദ്യം ചെയ്യലിനായി...

‘ചോർച്ച തടയാൻ എന്താണ് പദ്ധതിയെന്ന് വ്യക്തമല്ല’; ആന്റി-പേപ്പർ ലീക്ക്...

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ഭേദഗതി ബിൽ സർക്കാർ തിടുക്കത്തിൽ കൊണ്ടുവന്നതാണെന്ന് രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. പരീക്ഷാ ക്രമക്കേടുകളുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കാനുള്ള വ്യക്തമായ ലക്ഷ്യമോ പദ്ധതിയോ ബില്ലിലില്ലെന്നും വിദ്യാർഥി...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....