HomeNationalമോദി സർക്കാരിന് ചരിത്രപരമായ തിരിച്ചടി: ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടു, 12 വർഷത്തിനിടയിൽ...

മോദി സർക്കാരിന് ചരിത്രപരമായ തിരിച്ചടി: ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടു, 12 വർഷത്തിനിടയിൽ ആദ്യമായി പ്രതിപക്ഷ വിജയം | Lok Sabha

ന്യൂഡൽഹി: പാർലമെൻ്ററി ചരിത്രത്തിൽ നരേന്ദ്ര മോദി സർക്കാരിന് കനത്ത രാഷ്ട്രീയ തിരിച്ചടി. കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടയിൽ ആദ്യമായി സർക്കാർ അവതരിപ്പിച്ച ഒരു ബില്ല് ലോക്‌സഭയിൽ വോട്ടെടുപ്പിലൂടെ പരാജയപ്പെട്ടു. പ്രതിപക്ഷ നിരയിലെ കരുത്തുറ്റ ഐക്യവും ഭരണപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചതുമാണ് സർക്കാരിന് ഈ പ്രഹരമേൽപ്പിച്ചത്.(Historic setback for Modi government, Bill defeated in Lok Sabha)

മുത്തലാഖ്, വഖഫ് നിയമഭേദഗതി, പൗരത്വ നിയമം തുടങ്ങിയ സങ്കീർണ്ണമായ നിയമങ്ങൾ അനായാസം പാസാക്കിയെടുത്ത സർക്കാരിന് ഇത്തവണ പിഴച്ചു. മുൻകാലങ്ങളിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ വിജയം ഉറപ്പിച്ചിരുന്ന ബിജെപിക്ക്, ഇത്തവണ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്നത് വലിയ തടസ്സമായി. മണ്ഡല പുനർനിർണയവും മറ്റും ലക്ഷ്യമിട്ടുള്ള ഭേദഗതികൾ പാസായാൽ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവ് പ്രാദേശിക കക്ഷികളെ പ്രതിപക്ഷത്തോടൊപ്പം ഉറപ്പിച്ചുനിർത്തി.

നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ബില്ലുകൾ അവതരിപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ആവിഷ്‌കരിച്ച തന്ത്രത്തിനേറ്റ തിരിച്ചടിയാണിത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കുന്നതിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വഹിച്ച പങ്ക് ഈ വിജയത്തിൽ നിർണായകമായി. ലോക്‌സഭയിലെ ഈ തോൽവി സർക്കാർ മുൻകൂട്ടി കണ്ടിരുന്നു എന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. ബില്ല് പരാജയപ്പെടുന്നതിന് തൊട്ടുപിന്നാലെ, വ്യാഴാഴ്ച രാത്രി തന്നെ 2023-ലെ വനിതാ സംവരണ നിയമം ധൃതിപിടിച്ച് പ്രാബല്യത്തിൽ വരുത്തി വിജ്ഞാപനം ഇറക്കിയത് ഇതിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. ലോക്‌സഭയിലെ പരാജയത്തെ മറികടക്കാൻ കൂടുതൽ രാഷ്ട്രീയ നീക്കങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നുതന്നെയാണ് സൂചന.

WhatsApp Channel Banner

Latest updates

ലോക മുലയൂട്ടൽ വാരം: ആസ്റ്റർ മെഡ്‌സിറ്റിയിൽ ആചരണത്തിന് തുടക്കം;...

കൊച്ചി: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജി'യുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ വാരാഘോഷത്തിന് തുടക്കമായി (World Breastfeeding Week Aster...

ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകാൻ ഇൻഡെൽ റെമിറ്റിന് ആർ.ബി.ഐ...

കൊച്ചി: രാജ്യത്തെ മുൻനിര നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ (NBFC) ഇൻഡെൽ മണിയുടെ വിദേശനാണ്യ വിനിമയ വിഭാഗമായ ഇൻഡെൽ റെമിറ്റിന് ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതി...

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ:...

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ പരാതികൾ നേരിട്ട് കേൾക്കുകയും ചെയ്തു.(CM VD...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 4 CPIM പ്രവർത്തകർക്ക്...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധനയ്ക്കായെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സി.പി.ഐ.എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും...

വീണ്ടും ഫാമിലി എന്റർടെയ്‌നറുമായി കാർത്തി; മോഹൻ രാജ–പ്രിൻസ് പിക്‌ചേഴ്‌സ്...

ചെന്നൈ: തമിഴ് നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രവുമായി പ്രിൻസ് പിക്‌ചേഴ്‌സ്. കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ഹീറോയിസത്തിനും പ്രാധാന്യം നൽകുന്ന ഒരു വമ്പൻ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ്...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...