HomeNational'തെരുവിലിറങ്ങും': വനിതാ സംവരണ ബില്ലിൻ്റെ പരാജയത്തിൽ BJP പ്രതിഷേധിക്കും, പ്രതിരോധവുമായി പ്രതിപക്ഷം,...

‘തെരുവിലിറങ്ങും’: വനിതാ സംവരണ ബില്ലിൻ്റെ പരാജയത്തിൽ BJP പ്രതിഷേധിക്കും, പ്രതിരോധവുമായി പ്രതിപക്ഷം, പാർലമെൻ്റ് സമ്മേളനം ഇന്ന് സമാപിക്കും | BJP

ന്യൂഡൽഹി: വനിതാ സംവരണം, മണ്ഡല പുനർനിർണയം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകൾ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ കടുത്ത രാഷ്ട്രീയ നീക്കവുമായി ബിജെപി. പ്രതിപക്ഷത്തിന്റെ “സ്ത്രീവിരുദ്ധ മനോഭാവം” ജനങ്ങൾക്കിടയിൽ തുറന്നുകാട്ടാൻ എൻഡിഎ തെരുവിലിറങ്ങുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ അറിയിച്ചു.(BJP to take to streets over defeat of women’s quota Bill in Lok Sabha)

ബില്ലുകൾ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ ജെ.പി. നദ്ദയുടെ നേതൃത്വത്തിൽ എൻഡിഎ നേതാക്കളുടെ അടിയന്തര യോഗം ചേർന്നു. ഈ വിഷയം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ആയുധമാക്കുന്നതിനുമുള്ള കർമ്മപദ്ധതി യോഗം തയ്യാറാക്കി. ലോക്‌സഭയിലെ വോട്ടെടുപ്പിന് ശേഷം നിതിൻ നബിൻ മാധ്യമങ്ങളോട് സംസാരിച്ചു.

പ്രധാനമന്ത്രിയുടെ ആത്മാർത്ഥമായ ശ്രമം വിജയിച്ചിരുന്നെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിലെ സുവർണ്ണ ദിനമായി ഇത് മാറുമായിരുന്നു. രാഹുൽ ഗാന്ധിയും സംഘവും രാജ്യത്തെ പകുതിയോളം വരുന്ന സ്ത്രീജനസംഖ്യയെ വഞ്ചിച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മുഖം ഇതോടെ വ്യക്തമായി. സ്ത്രീകളുടെ അവകാശങ്ങളാണ് സഭയിൽ ലംഘിക്കപ്പെട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

ബില്ലുകൾ പരാജയപ്പെട്ടതിന് പിന്നാലെ എൻഡിഎയിലെ വനിതാ എംപിമാർ പാർലമെന്റിന് പുറത്ത് പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ച അവർ, സ്ത്രീകളുടെ അവകാശങ്ങൾ തട്ടിയെടുത്തവർക്ക് മറുപടി നൽകുമെന്ന് പ്രഖ്യാപിച്ചു. 2023-ലെ വനിതാ സംവരണ നിയമത്തിൽ ഭേദഗതി വരുത്തി, അടുത്ത സെൻസസ് വരെ കാത്തുനിൽക്കാതെ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി 33% സംവരണം നടപ്പിലാക്കുക എന്നതായിരുന്നു 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ ലക്ഷ്യം. എന്നാൽ മണ്ഡല പുനർനിർണയം കൂടി ഇതിനൊപ്പം വരുന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർക്കുകയായിരുന്നു.

നിർണ്ണായക ബില്ലുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി ഒരുങ്ങുന്നു. ബില്ലിനെ എതിർത്ത പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ സ്ത്രീകളെ അണിനിരത്തി വൻ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ബില്ലിനെ എതിർത്ത പ്രതിപക്ഷ നിലപാടിനെതിരെ എൻഡിഎ എംപിമാർ ഇന്ന് പാർലമെന്റ് വളപ്പിൽ പ്രതിഷേധം സംഘടിപ്പിക്കും. വനിതാ സംവരണ ബിൽ പാസാക്കിയെടുക്കാൻ ഇനിയും ശ്രമങ്ങൾ തുടരുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിൽ എൻഡിഎയ്ക്ക് പുറത്ത് വൈഎസ്ആർ കോൺഗ്രസിൻ്റെ പിന്തുണ മാത്രമാണ് സർക്കാരിന് ലഭിച്ചത്. മറ്റ് പ്രധാന പ്രാദേശിക കക്ഷികളെല്ലാം പ്രതിപക്ഷത്തിനൊപ്പം നിലയുറപ്പിച്ചു.

പ്രതിപക്ഷത്തിന്റെ ഐക്യം വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ തുടക്കമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ നീക്കങ്ങളെ ഇത്തരത്തിൽ ഒറ്റക്കെട്ടായി തന്നെ പ്രതിരോധിക്കുമെന്ന സൂചനയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര നൽകുന്നത്. വനിതാ സംവരണ ബില്ലും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത മൂന്ന് ദിവസത്തെ പ്രത്യേക സിറ്റിംഗ് ഉൾപ്പെടെയുള്ള സമ്മേളനം ഇന്ന് അവസാനിക്കും.

ലോക്‌സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിനാൽ, അത് രാജ്യസഭയിൽ പരിഗണിക്കേണ്ട സാഹചര്യമുണ്ടായില്ല. രാവിലെ 11 മണിക്ക് ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയും. സഭകൾ പിരിഞ്ഞാലുടൻ പാർലമെന്റ് മന്ദിരത്തിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ സർക്കാരിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നതിൽ ഈ യോഗം നിർണ്ണായകമാകും.

WhatsApp Channel Banner

Latest updates

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ:...

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ പരാതികൾ നേരിട്ട് കേൾക്കുകയും ചെയ്തു.(CM VD...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 4 CPIM പ്രവർത്തകർക്ക്...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധനയ്ക്കായെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സി.പി.ഐ.എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും...

വീണ്ടും ഫാമിലി എന്റർടെയ്‌നറുമായി കാർത്തി; മോഹൻ രാജ–പ്രിൻസ് പിക്‌ചേഴ്‌സ്...

ചെന്നൈ: തമിഴ് നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രവുമായി പ്രിൻസ് പിക്‌ചേഴ്‌സ്. കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ഹീറോയിസത്തിനും പ്രാധാന്യം നൽകുന്ന ഒരു വമ്പൻ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ്...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

‘ഞങ്ങൾ ഭീകരരല്ല’: പാക് അധീന കാശ്മീരിൽ സംഘർഷം രൂക്ഷം,...

റാവൽകോട്ട്: പാക് അധീന കാശ്മീരിൽ (PoK) സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെതിരെ 'ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി' നടത്തുന്ന പ്രതിഷേധങ്ങൾ ചോരക്കളിയിലേക്ക്. കഴിഞ്ഞ രണ്ട് ആഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിലും ജൂലൈ 27-നുണ്ടായ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...