എറണാകുളം : കുട്ടമ്പുഴയിൽ നിന്ന് കോതമംഗലത്തേക്ക് ജോലിക്കായി പോയ കെ.എസ്.ഇ.ബി ഓവർസിയർ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 7.45-ഓടെ പുന്നേക്കാട്-തട്ടേക്കാട് റോഡിലെ മാവിൻചുവട് ഭാഗത്താണ് നാടിനെ നടുക്കിയ സംഭവം. ആക്രമണത്തിൽ ചിറങ്ങര സ്വദേശിയായ ജിജോയുടെ സ്കൂട്ടർ തകർന്നു.(Wild elephant attack, KSEB Overseer Narrow Escape From Wild Elephant Attack Near Kothamangalam)
റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയെ കണ്ട് ജിജോ സ്കൂട്ടർ വെട്ടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആന തനിക്ക് നേരെ വരുന്നത് കണ്ടതോടെ ജിജോ സ്കൂട്ടർ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ജിജോ സുരക്ഷിതനായി മാറിയതിന് പിന്നാലെ പ്രകോപിതനായ ആന സ്കൂട്ടർ ചവിട്ടിത്തെറിപ്പിച്ച് നശിപ്പിച്ചു.
ഈ സമയത്ത് സമീപത്തെ ഏറുമാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആന വാച്ചർമാരായ ജോളി ഐസക്കും ഷിബുവും ഒച്ചവെച്ചും പടക്കം പൊട്ടിച്ചും ആനയെ തുരത്തുകയായിരുന്നു.
Story Summary
A KSEB overseer named Jijo had a narrow escape after encountering a wild elephant on the Punnekkad-Thattekkad road near Kothamangalam. Jijo abandoned his scooter and ran for his life as the elephant charged and destroyed the vehicle, before being scared away by two alert forest watchers.

