എറണാകുളം : കുട്ടമ്പുഴയിൽ നിന്ന് കോതമംഗലത്തേക്ക് ജോലിക്കായി പോയ കെ.എസ്.ഇ.ബി ഓവർസിയർ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 7.45-ഓടെ പുന്നേക്കാട്-തട്ടേക്കാട് റോഡിലെ മാവിൻചുവട് ഭാഗത്താണ് നാടിനെ നടുക്കിയ സംഭവം. ആക്രമണത്തിൽ ചിറങ്ങര സ്വദേശിയായ ജിജോയുടെ സ്കൂട്ടർ തകർന്നു.(Wild elephant attack, KSEB Overseer Narrow Escape From Wild Elephant...
പാലക്കാട് : അട്ടപ്പാടിയിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. അഗളി ചിറ്റൂരിലും പുതൂർ പഞ്ചായത്തിലെ മുള്ളിയിലുമാണ് പുലർച്ചെ ആനയുടെ ആക്രമണം ഉണ്ടായത്.(Attapadi Wild Elephant Attack Injures Three People)
ചിറ്റൂരിൽ ഓട്ടോറിക്ഷ ആക്രമിച്ചാണ് ഒറ്റയാൻ ഭീതി പരത്തിയത്. അഗളിയിൽ നിന്ന് കട്ടപ്പനയിലേക്കുള്ള കെഎസ്ആർടിസി ബസ്സിൽ കയറാൻ പെട്ടിക്കലിൽ നിന്നും വരികയായിരുന്ന യാത്രക്കാരി മിനി...
അതിരപ്പിള്ളി: ചാലക്കുടിയിൽ കാട്ടാന ആക്രമണത്തിൽ മോഹനൻ എന്നയാൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനം കാട്ടാനയ്ക്ക് മുന്നിൽ അകപ്പെട്ടു (Shibu Baby John Athirappilly Wild Elephant Encounter). കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ അതിരപ്പിള്ളി ഭാഗത്തുനിന്നും വാളച്ചാൽ ഗസ്റ്റ് ഹൗസിലേക്ക് മന്ത്രിയും സംഘവും...
തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് അതിരപ്പിള്ളിയിൽ ഹർത്താൽ ആചരിക്കുന്നു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.(Athirappilly Observes Hartal After Wild Elephant Attack Kills Senior Citizen)
ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർ സംസ്ഥാന...
തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. വൈശേരി സ്വദേശി മോഹനൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.45-ഓടെയാണ് സംഭവം നടന്നത്.(Athirappilly Wild Elephant Attack Kills Senior Citizen)
കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മോഹനന് നേരെ ആക്രമണമുണ്ടായത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ആനയെത്തിയതറിഞ്ഞ് ആനയെ ഓടിക്കാൻ പുറത്തിറങ്ങുകയായിരുന്നു....
പത്തനംതിട്ട: മൂഴിയാറിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു തങ്കപ്പനാണ് കാട്ടാനയുടെ പിടിയിൽപ്പെട്ട് പരിക്കേറ്റത്.(Wild elephant attack, Pathanamthitta Moozhiyar KSEB Engineer injured)
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം ഉണ്ടായത്. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് ബൈക്കിൽ ജോലിക്ക് പോവുകയായിരുന്നു ഷിബു. വേലുത്തോടിന് സമീപം എത്തിയപ്പോൾ...
പാലക്കാട്: മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രൻ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.(Wild Elephant Attack Claims Life In Palakkad Malampuzha)
ചന്ദ്രനും കൂടെയുള്ളവരും വീടിനു പുറത്തെ പുളിമരച്ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയിലാണ് കാട്ടാന ആക്രമണത്തിനായി എത്തിയത്. ആനയെ...
കൊല്ലം: അച്ചൻകോവിൽ കാനനപാതയിൽ കെഎസ്ആർടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. തിങ്കളാഴ്ച രാവിലെ 11:30-ഓടെ അലിമുക്ക്-അച്ചൻകോവിൽ പാതയിൽ വളയംകാവിന് സമീപമാണ് സംഭവം (Elephant Attack KSRTC Bus Kollam). പുനലൂർ ഡിപ്പോയിൽ നിന്ന് അച്ചൻകോവിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഒറ്റയാൻ പാഞ്ഞടുത്തത്.
റോഡിൽ ആനയെ കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തി പിന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും ആന പ്രകോപിതനായി...
സുൽത്താൻ ബത്തേരി: വയനാട് മാവേലി കൂടല്ലൂരിൽ വീട്ടുമുറ്റത്തിറങ്ങിയ വയോധികയെ കാട്ടാന ആക്രമിച്ചു (Wild Elephant Attack). കൈതവേലിയിൽ തങ്കമ്മയ്ക്കാണ് (85) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 6:10-ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ശുചിമുറിയിൽ പോകുന്നതിനായി വീട്ടുമുറ്റത്തിറങ്ങിയ തങ്കമ്മയെ സമീപത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആനയുടെ തട്ടേറ്റ്...
ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലുള്ള കതർനിയഘട്ട് വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ 80 വയസ്സുകാരി കൊല്ലപ്പെട്ടു. ഭവാനിപൂർ ഗ്രാമവാസിയായ കുവാരിയ ദേവിയാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊലചെയ്യപ്പെട്ടത് (Bahraich Elephant Attack). കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വനത്തിന് സമീപം ആടുകളെ മേയ്ക്കുന്നതിനിടെ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...