HomeKeralaപുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം: അന്വേഷണം | Dead body

പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം: അന്വേഷണം | Dead body

ആലപ്പുഴ: പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിന് പിന്നിലായി തീരദേശ റെയിൽവേ പാളത്തിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്.(Unknown dead body found near Punnapra railway track, Investigation)

ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ തലയ്ക്ക് മാത്രമാണ് പരിക്കുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടത്. സംഭവസ്ഥലത്തെത്തിയ പോലീസ് നടപടികൾ ആരംഭിച്ചു.

Clickable Info Box