തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം യാതൊരുവിധ പ്രതിസന്ധികളുമില്ലാതെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം സുഗമമായി മുന്നോട്ട് പോകുമെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനിൽ നിലവിൽ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്ലെന്നും ഈ ഭരണകാലയളവിൽ കൗൺസിലർമാരിൽ ആരും അയോഗ്യരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Trivandrum Corporation Mayor VV Rajesh Reaction on Oath Taking Ceremony BJP Councillor R Sugathan)
ഭരണസമിതി അധികാരത്തിലേറിയ നാൾ മുതൽ പ്രതിപക്ഷം അനാവശ്യമായി വിമർശിക്കുകയാണ്. തങ്ങളുടെ തോൽവി പ്രതിപക്ഷം മാനസികമായി അംഗീകരിക്കാൻ തയ്യാറാകണമെന്ന് മേയർ പരിഹസിച്ചു. കോർപ്പറേഷൻ സെക്രട്ടറി, ലീഗൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കാപ്പ കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 11 മണിക്ക് വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
Story Summary
Trivandrum Mayor V.V. Rajesh asserted that the corporation government will run smoothly for five years without any crisis, as BJP Councillor R. Sugathan, currently jailed under KAAPA, is set to take his oath at Viyyur Jail. This marks the first-ever jail oath-taking ceremony of an elected representative in Kerala’s political history, following a landmark High Court order.
