HomeKeralaസ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കി പ്രിയദർശിനി' പദ്ധതി: ഒരു മാസത്തിനിടെ നഷ്ടം...

സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കി പ്രിയദർശിനി’ പദ്ധതി: ഒരു മാസത്തിനിടെ നഷ്ടം 65 കോടി, 500-ലധികം ബസുകൾ സർവീസ് നിർത്തി | Priyadarshini Scheme

പാലക്കാട്: യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘പ്രിയദർശിനി’ പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലെന്ന് ഉടമകൾ. പദ്ധതി തുടങ്ങി ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായും അഞ്ഞൂറിലധികം ബസുകൾ സർവീസ് അവസാനിപ്പിച്ചതായും ബസുടമകൾ അറിയിച്ചു.(Priyadarshini Scheme Hits Private Bus Sector Kerala Government Appoints Expert Committee To Study Loss)

നിലവിൽ സർവീസ് നടത്തുന്ന ബസുകളിൽ പകുതിയിലധികവും വൻ നഷ്ടം കാരണം മുഴുവൻ ട്രിപ്പുകളും പൂർത്തിയാക്കുന്നില്ല. പദ്ധതി വരുത്തിവെച്ച പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോൺ തിരുവനന്തപുരത്തെ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിൽ ബസുടമകളുമായി അടിയന്തര ചർച്ച നടത്തിയിരുന്നു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച മാതൃകയിൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച് ആ തുക സർക്കാർ നൽകണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.

ഡീസൽ സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു. ചർച്ചയിൽ കൃത്യമായ പരിഹാരമുണ്ടായില്ലെങ്കിൽ സൂചനാ പണിമുടക്കിലേക്ക് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം. പ്രതിസന്ധി രൂക്ഷമായതോടെ സ്വകാര്യ ബസുടമകൾ മറ്റ് വരുമാന മാർഗ്ഗങ്ങൾ തേടണമെന്ന് മന്ത്രി നേരത്തെ നിർദ്ദേശിച്ചിരുന്നു.

Story Summary

Private bus owners in Kerala report a staggering loss of ₹65 crore in just one month and the halting of over 500 services due to the UDF government’s ‘Priyadarshini’ free transit scheme for women. In response to their strike threats, Transport Minister C.P. John held talks and the government has appointed a five-member expert committee headed by K. Padmakumar to study the crisis.

Clickable Info Box